Mpox | കോവിഡിന് ശേഷം ചൈനയിൽ പടർന്ന് പിടിച്ച് എം പോക്സ്; 3 മാസത്തിനിടെ 315 പേർക്ക് രോഗബാധ; ലോകത്തിന് ആശങ്ക

 


ചൈന : (www.kvartha.com) ചൈനയിൽ എം പോക്സ് അണുബാധ ക്രമതീതമായി വർധിക്കുന്നു. ജൂലൈ 15 മുതൽ ജൂലൈ 21 വരെയുള്ള ഒരാഴ്ചയിൽ റിപ്പോർട്ട്‌ ചെയ്തത് 117 കേസുകൾ. മെയ്‌ മുതൽ ജൂലൈ വരെ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്തത് 315 കേസുകളാണ്. പ്രതിവാര കണക്കുകളിൽ ഏറ്റവും ഉയർന്ന വർധനാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്‌ചയ്ക്കിടെ 50% കേസുകളാണ് വർധിച്ചിരിക്കുന്നത്.

Mpox | കോവിഡിന് ശേഷം ചൈനയിൽ പടർന്ന് പിടിച്ച് എം പോക്സ്; 3 മാസത്തിനിടെ 315 പേർക്ക് രോഗബാധ; ലോകത്തിന് ആശങ്ക

എം പോക്സ് എങ്ങനെ ആരംഭിച്ചു?

2022ൽ യുണൈറ്റഡ് കിങ്ഡത്തിലാണ് (UK) ആഗോള തലത്തിൽ എം പോക്സ് പൊട്ടി പുറപ്പെട്ടത്. തുടർന്ന് ഇത് യൂറോപ്പിലുടനീളം വ്യാപിക്കുകയും പിന്നീട് അമേരിക്കയിൽ പടരുകയും ചെയ്തു. ഈ സമയത്ത് ചൈനയിൽ കോവിഡ് നിയന്ത്രങ്ങൾ ഉണ്ടായിരുന്നു.

മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ് ബാധിക്കുന്നത് പ്രധാനമായും സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാർ എന്നിവരിൽ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ ലൈംഗിക ആഭിമുഖ്യം പരിഗണിക്കാതെ ആർക്കും വൈറസ് പിടിപെടാൻ സാധ്യതയുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ എങ്ങനെ കൈകാര്യം ചെയ്തു?

അമേരിക്കയിൽ എം പോക്സ് കേസുകൾ ഗണ്യമായി വർധിക്കാൻ തുടങ്ങിയപ്പോൾ ആളുകൾ അവരുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും വാക്‌സിനേഷൻ ക്യാമ്പയിൻ കൊണ്ട് വരികയും ചെയ്തു.

ഏഷ്യയിൽ എം പോക്സ്

2023 മെയ് മാസത്തിൽ ലോകാരോഗ്യ സംഘടന എം പോക്സ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജപ്പാനിലും തായ്‌ലൻഡിലും ഇപ്പോൾ ചൈനയിലും കേസുകൾ വർധിക്കാൻ തുടങ്ങിയത്.

ചൈനയിലെ എം പോക്സ്

കേസുകൾ വർധിക്കുന്നുണ്ടെങ്കിലും, ചൈനയിൽ എം പോക്സ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കാനുള്ള ഒരു താല്പര്യം അധികൃതർ കാണിക്കുന്നില്ലെന്ന് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. പീറ്റർ-ചിൻ ഹോംഗിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു പദ്ധതി മാത്രമാണ് ചൈനീസ് സിഡിസി ജൂലൈ 26-ന് പോസ്റ്റ് ചെയ്തത്, അതിൽ പൊതുവിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് പരാമർശമുണ്ട്, എന്നാൽ വാക്സിൻ കാമ്പെയ്‌നെക്കുറിച്ച് പറയുന്നില്ലെന്നും ഡോ. ഹോംഗ് വിശദീകരിച്ചു.

'എം പോക്സ് പകരാനുള്ള സാധ്യത കുറവാണെങ്കിലും നാം ശ്രദ്ധിക്കണം, കാരണം ഈ പകരുന്ന രോഗങ്ങളും പകർച്ചവ്യാധികളുടെ ആഗോളവൽക്കരണവും ചൈനയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല', ഡോ ഹോങ് പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പടരാനും പെട്ടെന്നുള്ള വ്യാപനം ഉണ്ടാകാനും സാധ്യത ഉണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Keywords: News, World, China, Mpox, China, Out break, Disease, Health, Covid, After COVID-19, China is now facing an Mpox crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia