Robbery | ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച; 'ഒരു കോടി രൂപയുടെ സ്വര്‍ണം അപഹരിച്ചു; 8 ലക്ഷം രൂപയും നഷ്ടമായി'

 


കോട്ടയം: (www.kvartha.com) ചിങ്ങവനത്തെ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച. കുറിച്ചി മന്തിരംകടവിന് സമീപം പ്രവര്‍ത്തിക്കുന്ന സുധ ഫൈനാന്‍സിലാണ് മോഷണം നടന്നത്. എട്ട് ലക്ഷം രൂപയും ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമാണ് മോഷണം പോയതെന്ന് അധികൃതര്‍ പറഞ്ഞു.
      
Robbery | ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച; 'ഒരു കോടി രൂപയുടെ സ്വര്‍ണം അപഹരിച്ചു; 8 ലക്ഷം രൂപയും നഷ്ടമായി'

സിസിടിവിയുടെ ഡിവിആറും കവര്‍ന്ന മോഷ്ടാവ് പരിസരത്ത് സോപ് പൊടിക്ക് സമാനമായ പൊടിയും വിതറിയിട്ടുണ്ട്. ഗ്യാസ് കടര്‍ ഉപയോഗിച്ച് ഈ സ്ഥാപനത്തിലെ ഗെയ്റ്റിന്റെ താഴ് ആദ്യം പൊളിച്ച് മാറ്റുകയും അകത്ത് പ്രവേശിച്ച് മോഷ്ടിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച സ്ഥാപനം അടച്ചിട്ട് പോയതിനു ശേഷം തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ ജീവനക്കാര്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആദ്യം പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിക്കുമെന്നും ഗൗരവമായ കേസ് ആണെന്നും സ്ഥലത്ത് അന്വേഷണം നടത്തിയ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Keywords: A massive robbery at a financial institution; One and a quarter crore worth of gold was stolen, Robbery, Finance Company, Gold, Police, Kottayam, News, CCDev, Kerala News, Malayalam News, Crime News, Robbery News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia