Telescope | ശനിയെ കാണാന്‍ പരിസരം മറന്ന് ടെലസ് കോപുമായി നടുറോഡിലിറങ്ങി 82കാരന്‍; ചുറ്റിലും ആളുകളുടെ നീണ്ട നിര'; പിന്നീട് സംഭവിച്ചത്!

 


ന്യൂയോര്‍ക്: (www.kvartha.com) ശനി ഗ്രഹത്തെ കാണാന്‍ പരിസരം മറന്ന് ടെലസ് കോപുമായി നടുറോഡിലിറങ്ങി 82കാരന്‍. ചുറ്റിലും ആളുകളുടെ നീണ്ട നിര. ഇതോടെ ഗതാഗതസ്തംഭനം ഉണ്ടായി. ന്യൂയോര്‍കിലെ ബ്രൂക് ലിന്‍ നഗരത്തില്‍ കഴിഞ്ഞദിവസമാണ് രസകരമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഡാഫ് നെ ജൂലിയറ്റ് എലിസ് എന്ന 26 കാരിയാണ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

82 കാരനായ ജോ ഡെല്‍ഫോസ് ആണ് പരിസരം മറന്ന് വാനനിരീക്ഷണം നടത്തിയത്. സ്വയം കാണുക മാത്രമല്ല അദ്ദേഹം മറ്റുള്ളവരെ വിളിച്ച് ആ മനോഹര കാഴ്ച കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം അകൗണ്ടായ ഗുഡ് ന്യൂസ് മൂവ് മെന്റിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.

'കഴിഞ്ഞ രാത്രി ബ്രൂക്ലിനില്‍ ഒരു മനുഷ്യന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ ശനിയെ എല്ലാവരേയും കാണിക്കാന്‍ ട്രാഫിക് സ്തംഭനംവരെയുണ്ടാക്കി' എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകള്‍ വരി നില്‍ക്കുന്നതും ടെലസ് കോപിലൂടെ ഓരോരുത്തരായി നോക്കുന്നതും വീഡിയോയില്‍ കാണാം.

കാറുകള്‍ സാവധാനം നീങ്ങുമ്പോള്‍ ഡെല്‍ഫോസ് കൗതുകത്തോടെ നോക്കി നില്‍ക്കുന്നുണ്ട്. ഗാര്‍ഡിയന്‍ റിപോര്‍ട് അനുസരിച്ച്, ഡെല്‍ഫോസ് നടപ്പാതയില്‍ നിന്നാണ് തന്റെ വാനനിരീക്ഷണം ആരംഭിച്ചത്. എന്നാല്‍ അവിടെനിന്ന് ഒന്നും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് നടുറോഡില്‍ നിന്നാല്‍ ശനിയുടെ പൂര്‍ണമായ കാഴ്ച ലഭിക്കും എന്ന് ആരോ പറഞ്ഞത്. കേട്ടപാതി അദ്ദേഹം ടെലസ് കോപ് എടുത്ത് റോഡില്‍ വച്ചു.

Telescope | ശനിയെ കാണാന്‍ പരിസരം മറന്ന് ടെലസ് കോപുമായി നടുറോഡിലിറങ്ങി 82കാരന്‍; ചുറ്റിലും ആളുകളുടെ നീണ്ട നിര'; പിന്നീട് സംഭവിച്ചത്!

ഡെല്‍ഫോസ് വാനിരീക്ഷകനാണെന്നും 20 വര്‍ഷത്തിലേറെയായി പാര്‍ക് സ്ലോപ് പരിസരത്ത് സ്ഥിരമായി കാണുന്ന വ്യക്തിയാണെന്നും റിപോര്‍ടില്‍ പറയുന്നു. തെളിച്ചമുള്ള രാത്രികളില്‍ അദ്ദേഹം പതിവായി തന്റെ ദൂരദര്‍ശിനി പുറത്തെടുക്കുകയും വഴിയാത്രക്കാരെ അതിലൂടെ നോക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Keywords:  82-year-old man halts traffic as he shows strangers Saturn through his telescope in New York,  New York, News, Traffic Block, Social Media, Video, Shows Strangers Saturn, Media, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia