Imitation Tragedy | 'വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌പൈഡര്‍മാനാകാന്‍ ശ്രമം'; ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റ് 8 വയസുകാരന്‍ ആശുപത്രിയില്‍

 


ബൊളീവിയ: (www.kvartha.com) ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റ് എട്ട് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍. ബൊളീവിയയിലാണ് സംഭവം നടന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് 'ബ്ലാക് വിഡോ സ്‌പൈഡര്‍' ഇനത്തില്‍പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി കുട്ടിക്ക് ഏറ്റത്. 

ചിലന്തിയുടെ കടിയേറ്റാല്‍ തനിക്ക് സാങ്കല്‍പിക കഥാപാത്രമായ സ്‌പൈഡര്‍മാനെ പോലെ സൂപര്‍ പവറുകള്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകില്‍ കടിക്കാന്‍ അനുവദിച്ചതെന്നാണ് റിപോര്‍ട്. 

സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ശരീരത്തിന് കഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെട്ട കുട്ടി പേടിച്ചു. ഇതോടെ സംഭവിച്ച കാര്യങ്ങള്‍ ബാലന്‍ അമ്മയോട് തുറന്ന് പറയുകയായിരുന്നു. അപകടം മനസ്സിലാക്കിയ അമ്മ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ശിശുരോഗ വിദഗ്ധന്‍ ഡോ. ഏണസ്റ്റോ വാസ്‌ക്വസ് മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. തന്റെ സൂപര്‍ ഹീറോയുടെ സ്വഭാവസവിശേഷതകള്‍ അനുകരിക്കാനുള്ള നിഷ്‌കളങ്കമായ ആഗ്രഹമാണ് കുട്ടിയെ അപകടത്തില്‍ എത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടിയാല്‍ സൂപര്‍ പവറുകള്‍ ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേറ്റത്. ഏറ്റുമുട്ടലിലൂടെ സൂപര്‍ പവറുകള്‍ നേടാമെന്ന ലക്ഷ്യത്തോടെയായിരുന്നു ബാലന്‍ ചിലന്തിയെ ആക്രമിച്ചത്. എന്നാല്‍, അനന്തരഫലങ്ങള്‍ അവന്‍ പ്രതീക്ഷിച്ചതിലും വളരെ അപകടകരമായിരുന്നു.

Imitation Tragedy | 'വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌പൈഡര്‍മാനാകാന്‍ ശ്രമം'; ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റ് 8 വയസുകാരന്‍ ആശുപത്രിയില്‍



Keywords: News, World, World-News, Social-Meida-News, Bolivia, Superheroes, Kid, Injured, Hospital, Spider, Marvel Character, 8-year-old Bolivian Boy, In Attempt To Be Spider-Man, Bitten By Black Widow Spider. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia