Soldiers Killed | ജമ്മു കശ്മീരില്‍ 3 സൈനികര്‍ക്ക് വീരമൃത്യു

 


ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരില്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. ഹനാന്‍ മേഖലയിലാണ് പുലര്‍ചെയോടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്നും സൈനികര്‍ തിരിച്ചടിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല, ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

'കുല്‍ഗാമിലെ ഹലാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ഓഗസ്റ്റ് 04 ന് സുരക്ഷാ സേന ഓപറേഷന്‍ ഹലന്‍ കുല്‍ഗാം ആരംഭിച്ചു. തീവ്രവാദികളുമായുള്ള വെടിവയ്പില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. സ്ഥലത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്,'-ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ് ഓഫ് ആര്‍മി ഒരു ട്വീറ്റില്‍ പറഞ്ഞു.

Soldiers Killed | ജമ്മു കശ്മീരില്‍ 3 സൈനികര്‍ക്ക് വീരമൃത്യു





Keywords:  News, National, National-News, Delhi-News, Army, Srinagar, Soldiers, Killed, Encounter, Terrorists, J&K, Kulgam, 3 Army Soldiers Killed In Encounter With Terrorists In J&K's Kulgam.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia