Accidental Death | മെക്‌സികോയില്‍ ബസ് ഹൈവേയില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; ഇന്‍ഡ്യക്കാരടക്കം 18 പേര്‍ മരിച്ചു

 


വാഷിങ്ടന്‍: (www.kvartha.com) പടിഞ്ഞാറന്‍ മെക്‌സികോയില്‍ വന്‍ ബസ് അപകടം. പാസന്‍ജര്‍ ബസ് ഹൈവേയില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് ഇന്‍ഡ്യക്കാരടക്കം 18 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നയരിത് സംസ്ഥാന തലസ്ഥാനമായ ടെപികിന് പുറത്തുള്ള ഹൈവേയില്‍ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു സംഭവം. 

നയരിത്തില്‍ നിന്ന് വടക്കന്‍ അതിര്‍ത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസില്‍ ഇന്‍ഡ്യ, ഡൊമിനികന്‍ റിപബ്ലിക്, ആഫ്രികന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. എലൈറ്റ് പാസന്‍ജര്‍ ലൈനിന്റെ ബസാണ് അപകടത്തില്‍പെട്ടത്. 

അമിതവേഗതയില്‍ റോഡിലെ വളവ് തിരിയാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.  ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിടുക്കിന് ഏകദേശം 40 മീറ്റര്‍ (131 അടി) ആഴമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവില്‍ പ്രൊടക്ഷന്‍ സെക്രടറി ജോര്‍ജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു.

അതേസമയം ബസ് കംപനിയോ മെക്‌സികോയുടെ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റിയൂടോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Accidental Death | മെക്‌സികോയില്‍ ബസ് ഹൈവേയില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; ഇന്‍ഡ്യക്കാരടക്കം 18 പേര്‍ മരിച്ചു



Keywords:  News, World, World-News, Accident-News, 18 Died, Bus Accident, Indians, Mexico, Ravine, US Border, 18 Died as bus, with Indians on board, plunges into Mexico ravine.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia