Brain Protection | ലോക മസ്തിഷ്‌ക ദിനം: തലച്ചോറിന്റെ ആരോഗ്യം കാക്കാം; സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നത് ഈ ആധുനികകാലത്ത് വളരെയേറെ പ്രയാസമുള്ളതാണ്. സമീപകാലത്തെ ചില പഠനങ്ങളില്‍ മതിഭ്രമം (Dementia) പോലുള്ള മസ്തിഷ്‌ക തകരാറുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യകാര്യത്തില്‍ നമ്മള്‍ ശീലിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിനും ഏഴ് ആരോഗ്യ ഘടകങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
             
Brain Protection | ലോക മസ്തിഷ്‌ക ദിനം: തലച്ചോറിന്റെ ആരോഗ്യം കാക്കാം; സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം

ഈ ഘടകങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം ശരിയായ അളവില്‍ ആയിരിക്കുക, കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക എന്നിവ ശ്രദ്ധിക്കുക . ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നത് ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിന് സഹായിക്കും.

മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏഴ് ഘടകങ്ങള്‍:

വായന

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന നല്ലൊരു ശീലമാണ് വായന. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്നത് കുറക്കാനും വായന സഹായിക്കും.

എപ്പോഴും സജീവമാകുക

എപ്പോഴും സജീവമായിരിക്കുന്നത് മസ്തിഷ്‌ക കോശങ്ങളുടെ ഊര്‍ജവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. പതിവായുള്ള വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമതയെ ഊര്‍ജിതമാക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം

പഴങ്ങള്‍, പച്ചക്കറികള്‍, കുറഞ്ഞ അളവിലുള്ള പ്രോട്ടീനുകള്‍ ധാന്യങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണക്രമം തലച്ചോറിന് മികച്ച ആരോഗ്യം നല്‍കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാര ലായനികളും ഒഴിവാക്കുക.

ആരോഗ്യകരമായ ഭാരം

ആരോഗ്യകരമായ ഭക്ഷണക്രമത്തിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭാരവും നിലനിര്‍ത്തണം. പൊണ്ണത്തടി വിവിധ മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉള്‍പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

പുകവലി നിര്‍ത്തുക

പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മസ്തിഷ്‌കത്തെ അത് ദോഷകരമായി തന്നെ ബാധിക്കുന്നു. പുകവലിക്കുന്നത് പക്ഷാഘാതത്തിനും അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കും. ഇതുമൂലം രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുകയും ഇത് പക്ഷാഘാതത്തിലേക്കും മറ്റ് വൈകല്യങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.

പഞ്ചസാരയുടെ അളവ് കുറയ്ക്കുക

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. കുറേക്കാലം നിലനില്‍ക്കുന്ന രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് തലച്ചോറിനെ കാര്യമായി ബാധിക്കും. ഇത് ഓര്‍മ, പഠന പ്രശ്‌നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ശരീരഭാരം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, കാലക്രമേണ, അല്‍ഷിമേഴ്‌സ് രോഗം പോലുള്ള മറ്റ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Keywords: Bran Day, American Academy, Low Sugar, 7 ways, Health, High BP, Cholestrol, World Brain Day, Brain Protection, Health Tips, Health News, World Brain Day 2023: Here are 7 factors to protect brain health. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia