Accident | ബസ് തട്ടി പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു

 

കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. എരമം- കുറ്റൂര്‍ കക്കറ ചേപ്പാത്തോട്ടെ പടിഞ്ഞാറെ വീട്ടില്‍ പി വി രുഗ്മിണി (68) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കക്കറയിലായിരുന്നു അപകടം.

Accident | ബസ് തട്ടി പരുക്കേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു

കടൂക്കാരത്തേക്ക് പോകാന്‍ ശ്രീനിധി ബസില്‍ കയറാന്‍ ശ്രമിക്കവെ ബസ് തട്ടിപരുക്കേറ്റ രുഗ്മിണിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

വേങ്ങയില്‍ കണ്ണന്റെ ഭാര്യയാണ്. മക്കള്‍: സുരേഷ്, രാജേഷ്, സുമ. മരുമക്കള്‍: പ്രിയ, സന്ധ്യ, ഹരീഷ്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം കക്കറ പൊതുശ്മാശനത്തില്‍ നടക്കും.

Keywords: Accident, Obituary, Kannur, Pariyaram, Bus, Died, Medical College, Woman Dies In Bus Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia