Accidental Death | സ്‌കൂടറില്‍ യാത്ര ചെയ്യവെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മകള്‍ മരിച്ചു, അമ്മയ്ക്ക് ഗുരുതരം

 


കൊടകര: (www.kvartha.com) തൃശൂരില്‍ അമ്മയോടൊപ്പം സ്‌കൂടറില്‍ പോകവെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മകള്‍ മരിച്ചു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അപകടത്തില്‍ അമ്മ ജിന്‍സി ബാബുവിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.30ന് ആളൂര്‍ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം.

Accidental Death | സ്‌കൂടറില്‍ യാത്ര ചെയ്യവെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മകള്‍ മരിച്ചു, അമ്മയ്ക്ക് ഗുരുതരം

ആളൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയാണ് ജിന്‍സി. മാളയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂടറില്‍ ഇടിക്കുകയായിരുന്നു. സര്‍ടിഫികറ്റ് വാങ്ങാന്‍ അമ്മയോടൊപ്പം സ്‌കൂടറില്‍ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിന്‍സിയെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Woman Died in Road Accident, Thrissur, News, Accidental Death, Injury, Aishwarya Babu, Hospitalized, Treatment, KSRTC, Scooter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia