Medicine | ഭക്ഷണം കഴിച്ചയുടന്‍ മരുന്ന് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

 


ന്യൂഡെല്‍ഹി: (www.kvartha.com) അസുഖം വരുമ്പോള്‍ രോഗികള്‍ ഡോക്ടറെ സമീപിക്കുന്നു. രോഗം ഭേദമാക്കാന്‍ ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പല രോഗികളും ഭക്ഷണം കഴിച്ചയുടന്‍ മരുന്ന് കഴിക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് അപകടകരമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം എത്രനേരം കഴിഞ്ഞു മരുന്ന് കഴിക്കണം എന്ന ചോദ്യം പലര്‍ക്കുമുണ്ടാകാം.
      
Medicine | ഭക്ഷണം കഴിച്ചയുടന്‍ മരുന്ന് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

പല രോഗങ്ങള്‍ക്കും കഴിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും ആമാശയത്തിലേക്ക് പോയി അസിഡിറ്റി അല്ലെങ്കില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, അതിനാല്‍ എന്തെങ്കിലും കഴിച്ചതിനുശേഷം മാത്രമേ മിക്ക മരുന്നുകളും കഴിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുകൂടാതെ, ചില മരുന്നുകള്‍ വെള്ളത്തില്‍ വേഗത്തില്‍ അലിഞ്ഞുചേരുന്നവയാണ്, ആ മരുന്നുകള്‍ വെറും വയറ്റില്‍ കഴിക്കാന്‍ ആവശ്യപ്പെടുന്നു.

ഭക്ഷണത്തിന് നമ്മുടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. കുടലിലേക്കുള്ള രക്ത വിതരണം, വര്‍ധിച്ച പിത്തരസം, അസിഡിറ്റി അളവ് എന്നിവയും ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. നമ്മുടെ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട ഈ മാറ്റങ്ങള്‍ ശരീരത്തില്‍ മരുന്ന് ആഗിരണം ചെയ്യുന്നതിനെ നിര്‍ണയിക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ മരുന്ന് കഴിക്കരുത്, ഇത് നിങ്ങളുടെ ശരീരം ചൂടാക്കുന്നു. കൂടാതെ ശരീരത്തിലെ രക്തചംക്രമണം അതിവേഗം വര്‍ധിക്കും. ചിലപ്പോള്‍ ഛര്‍ദി പ്രശ്നവും ഉണ്ടാകാം. എല്ലായ്‌പ്പോഴും ഭക്ഷണത്തിന് ശേഷം ഉടന്‍ മരുന്ന് കഴിക്കുകയാണെങ്കില്‍, അത് കാലക്രമേണ ശരീരത്തെ പ്രതികൂലമായി ബാധിക്കും.

എപ്പോള്‍ കഴിക്കണം?

ഭക്ഷണത്തിന് ശേഷം മരുന്ന് കഴിക്കണമെന്ന് ഡോക്ടര്‍ പറയുമ്പോള്‍, സാധാരണയായി അത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കഴിഞ്ഞ് മരുന്ന് കഴിക്കുക എന്നാണ് അര്‍ഥമാക്കുന്നത്. മരുന്നുകള്‍ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പ്രധാനമാണ്, മരുന്ന് രക്തത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല, നെഞ്ചെരിച്ചില്‍, അള്‍സര്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ തടയുകയും ചെയ്യുന്നു. വെറും വയറ്റില്‍ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മരുന്ന് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് മരുന്ന് കഴിക്കുക എന്നാണ്.

Keywords: Medicine, Malayalam News, Health News, National News, When is the Perfect Time to take Medicine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia