Train Ticket | യാത്ര മുടങ്ങിയോ? നിങ്ങളുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റിൽ ബന്ധുവിന് യാത്ര ചെയ്യാം! ചെയ്യേണ്ടത് ഇത്രമാത്രം

 


ന്യൂഡെൽഹി: (www.kvartha.com) യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റിൽ മറ്റൊരാൾ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. സമയക്കുറവോ മറ്റെന്തെങ്കിലും കാരണമോ യാത്ര മുടങ്ങിയെന്നും വരാം. ഈ സാഹചര്യത്തിൽ കണ്‍ഫേം ടിക്കറ്റ് വെറുതെ നഷ്ടമാകുമെന്ന ആശങ്ക വേണ്ട. നിങ്ങൾക്ക് വേണമെങ്കിൽ ടിക്കറ്റ് കുടുംബാംഗങ്ങൾക്ക് കൈമാറാം. തുടർന്ന് അവർക്ക് യാത്ര ചെയ്യാനാവും. റെയിൽവേയുടെ ഈ നിയമത്തെക്കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വസ്‌തുത.

Train Ticket | യാത്ര മുടങ്ങിയോ? നിങ്ങളുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റിൽ ബന്ധുവിന് യാത്ര ചെയ്യാം! ചെയ്യേണ്ടത് ഇത്രമാത്രം


ടിക്കറ്റ് ആർക്കൊക്കെ കൈമാറാം?

ട്രെയിൻ ടിക്കറ്റ് രക്തബന്ധമുള്ള വ്യക്തിക്ക് മാത്രമേ കൈമാറാൻ കഴിയൂ. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മാതാപിതാക്കൾ, സഹോദരങ്ങൾ, മകൻ അല്ലെങ്കിൽ മകൾ എന്നിവരിലേക്ക് മാറ്റാം. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. നിങ്ങളുടെ ടിക്കറ്റ് ഒരിക്കൽ മാത്രമേ ട്രാൻസ്ഫർ ചെയ്യാനാവൂ. അത് വീണ്ടും വീണ്ടും മാറ്റാൻ കഴിയില്ല. അതുകൊണ്ട് ആലോചിച്ച് മാത്രം ടിക്കറ്റ് കൈമാറ്റം ചെയ്യുക.

എന്താണ് ചെയ്യേണ്ടത്?

കുടുംബാംഗങ്ങളുടെ പേരിലേക്ക് ടിക്കറ്റ് മാറ്റണമെങ്കിൽ ആദ്യം ടിക്കറ്റിന്റെ പ്രിന്റ് വേണം. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയൽ രേഖയും കരുതണം. തുടർന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കുക.

Indian Railway, Train Ticket, IRCTC, Reservation, Ticket Booking, Rules, Ticket Transfer, Relation, Railway Station, Journey, Want to transfer your confirmed train ticket to someone else? Here's a step-by-step process.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia