Vande Bharat | യന്ത്രത്തകരാര്‍: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) യന്ത്രത്തകരാറിനെ തുടര്‍ന്ന് കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 3.25ന് എത്തിയ ട്രെയിന്‍ തുടര്‍യാത്ര സാധ്യമാകാതെ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അഞ്ചുമണിയോടെ യാത്ര തുടര്‍ന്നെങ്കിലും 500 മീറ്ററോളം നീങ്ങിയശേഷം വീണ്ടും നിര്‍ത്തി. തകരാറിന്റെ കാരണം പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Vande Bharat | യന്ത്രത്തകരാര്‍: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി

കംപ്രസറിന്റെ പ്രശ്‌നമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഒന്നരമണിക്കൂറോളം വാതിലുകള്‍ അടച്ചിട്ട ട്രെയിനിനകത്ത് ഇരുന്നതോടെ യാത്രക്കാര്‍ക്ക് പ്രയാസം അനുഭവപ്പെട്ടു. പുറത്തിറങ്ങാനാവാതെ വലഞ്ഞയാത്രക്കാര്‍ കടുത്ത ചൂടില്‍ വിയര്‍ത്ത് തുടങ്ങിയതോടെ പരാതിപ്പെട്ടു. 

തുടര്‍ന്ന് അരമണിക്കൂറിനു ശേഷം ഡോര്‍ തുറന്നു. എസി ഉള്‍പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതിനിടെ പിന്‍ഭാഗത്തെ എന്‍ജിന്‍ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.

Keywords:  Vande Bharat Express train complaint, halted at Kannur railway Station, Kannur, News, Vande Bharat Express Train, Complaint, Technical Problem, Passengers, Engine, Employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia