Riya Isha | 'ചലച്ചിത്ര പുരസ്‌കാരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഒഴിവാക്കി'; സാംസ്‌കാരികമന്ത്രിക്ക് പരാതി നല്‍കുമെന്ന് റിയ ഇഷ

 


കോഴിക്കോട്: (www.kvartha.com) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നല്‍കേണ്ട പുരസ്‌കാരം അട്ടിമറിച്ചെന്ന ആരോപണവുമായി ട്രാന്‍സ് വിഭാഗത്തില്‍നിന്നുള്ള അഭിനേതാവായ റിയ ഇഷ. സംസ്ഥാന സര്‍കാര്‍ നിര്‍മിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നല്‍കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. 

പൂര്‍ണമായും ട്രാന്‍സ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്‌കാരികമന്ത്രിക്ക് പരാതി നല്‍കുമെന്ന് റിയ ഇഷ പറഞ്ഞു. നിരവധി ട്രാന്‍സ് സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്. ഈ സിനിമകള്‍ കണ്ട ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം അന്തരം എന്ന സിനിമയിലെ പ്രധാനകഥാപാത്രം അവതരിപ്പിച്ച എസ് നേഘയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍  വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് എന്ന പേരിലാണ് പുരസ്‌കാരം നല്‍കിയത്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ചലച്ചിത്ര അകാഡമിയുടെ പദ്ധതിയില്‍ ഉള്‍പെടുത്തി സര്‍കാര്‍ തുക ഉപയോഗിച്ച് നിര്‍മിച്ച സിനിമയുടെ സംവിധായികയ്ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്. റിയ ഇഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദേഴ്‌സ് എന്ന സിനിമയുള്‍പെടെ ഏതാനും സിനിമകള്‍ ട്രാന്‍സ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചവയാണ്. വിവിധ രാജ്യാന്തര ഫെസ്റ്റിവലുകളിലും പുരസ്‌കാരം നേടിയ ചിത്രംകൂടിയാണിത്. ട്രാന്‍സ് സമൂഹത്തെ പൂര്‍ണമായും ഒഴിവാക്കി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നല്‍കിയതിലാണ് പരാതിയെന്ന് റിയ ഇഷ പറഞ്ഞു. ഇതുസംബന്ധിച്ച് സാംസ്‌കാരികമന്ത്രിക്കു പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Riya Isha | 'ചലച്ചിത്ര പുരസ്‌കാരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഒഴിവാക്കി'; സാംസ്‌കാരികമന്ത്രിക്ക് പരാതി നല്‍കുമെന്ന് റിയ ഇഷ


Keywords:  News, Kerala, Kerala-News, News-Malayalam, Transgender, Category Ignored, Film Awards, Riya Isha, Transgender category ignored at film awards says Riya Isha.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia