Investigation | 'ടിപി വധക്കേസിലെ നാലാം പ്രതി ടികെ രജീഷിനെ കോടതിയില്‍ ഹാജരാക്കിയത് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ'; ജയില്‍ വകുപ്പ് അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) ടിപി വധക്കേസിലെ പ്രതിയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയുമായ ടികെ രജീഷിനെ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തലശേരി കോടതിയില്‍ ഹാജരാക്കിയെന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണമാരംഭിച്ചു. ടിപി ചന്ദ്രശേഖരന്‍ വധ ക്കേസിലെ മുഖ്യ പ്രതിയായ രജിഷിനെ രണ്ടു പൊലീസുകാരുടെ അകമ്പടിയോടെയാണ് കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ ഹാജരാക്കിയത്.

സര്‍കാര്‍ വാഹനത്തില്‍ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കൊണ്ടുപോകേണ്ട പ്രതിയെയാണ് ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ടേഴ് സിലെ രണ്ടു പൊലീസുകാര്‍ ബസ് മാര്‍ഗം തലശേരി കോടതിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടികെ രജീഷിനെ ജയിലില്‍ നിന്നും രണ്ടു ബസുകള്‍ മാറി കയറി കോടതിയിലേക്ക് കൊണ്ടുപോയത്.

Investigation | 'ടിപി വധക്കേസിലെ നാലാം പ്രതി ടികെ രജീഷിനെ കോടതിയില്‍ ഹാജരാക്കിയത് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ'; ജയില്‍ വകുപ്പ് അന്വേഷണമാരംഭിച്ചു

കഴിഞ്ഞ മാസം 13 ന് കര്‍ണാടക കുബോണ്‍ പാര്‍ക് പൊലീസ് രെജിസ്റ്റര്‍ ചെയ്ത തോക്ക് കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം ബെംഗ്ലൂറലേക്ക് കൊണ്ടുപോയിരുന്നു. ജൂണ്‍ 24 നാണ് ടികെ രജിഷിനെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ടികെ രജീഷിനെ ബെംഗ്ലൂര്‍ ജയിലില്‍ ഹാജരാക്കിയിരുന്നത്.

Keywords:  TK Rajeesh, fourth accused in TP murder case, produced in court without security arrangements; Prison department started investigation, Kannur, News, TK Rajeesh, TP Murder Case, Accused, Court, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia