Arrested | 'വളര്‍ത്തുനായയെ കൊണ്ടുവരുന്നുവെന്ന വ്യാജേന കാറില്‍ കടത്താന്‍ ശ്രമിച്ചത് 18 ഗ്രാം എം എഡി എം എ'; 2 പേര്‍ അറസ്റ്റില്‍

 


തൃശ്ശൂര്‍: (www.kvartha.com) വളര്‍ത്തുനായയെ കൊണ്ടുവരുന്നുവെന്ന വ്യാജേന എംഡിഎംഎ കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ടാശം കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണു, ശ്രീജിത് എന്നിവരാണ് പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാന്‍ വീട്ടിലെ വളര്‍ത്തുനായയുമായി ബെംഗ്ലൂറില്‍ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കള്‍ തൃശൂര്‍ കുന്നംകുളത്ത് വെച്ചാണ് പിടിയിലായതെന്നും ഇവരുടെ കാറില്‍ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. വിഷ്ണുവും, ശ്രീജിതും എംഡിഎംഎയുമായി ബെംഗ്ലൂറില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു.

സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശമുണ്ടായിരുന്നു. സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധനാ സംഘത്തിന് മുന്നിലേക്ക് പുലര്‍ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകില്‍ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

Arrested | 'വളര്‍ത്തുനായയെ കൊണ്ടുവരുന്നുവെന്ന വ്യാജേന കാറില്‍ കടത്താന്‍ ശ്രമിച്ചത് 18 ഗ്രാം എം എഡി എം എ'; 2 പേര്‍ അറസ്റ്റില്‍

പ്രതികള്‍ എംഡിഎംഎ എത്തിച്ചിരുന്നത് ബെംഗ്ലൂറില്‍ നിന്നാണെന്നും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വളര്‍ത്ത് നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെ പറ്റിച്ചത് നായയെ കാട്ടിയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്റെതാണ് വളര്‍ത്തു നായ. വെല്‍ഡിങ് വര്‍ക് ഷോപ് ജീവനക്കാരനാണ് ശ്രീജിത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

Keywords:  Thrissur: 2 youth arrested with 18 grams MDMA, Thrissur, News, Arrested, MDMA, Dog, Police, Police, Raid, Drug, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia