Supreme Court | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചീഫിന്റെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍കാര്‍ നടപടി റദ്ദാക്കി സുപ്രീം കോടതി; 15 ദിവസത്തിനകം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചീഫിന്റെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്നും കോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

രണ്ടു വര്‍ഷത്തെ കാലാവധിയില്‍ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 60 വയസ്സ് തികഞ്ഞപ്പോള്‍ അദ്ദേഹം വിരമിക്കുകയായിരുന്നു. എന്നാല്‍ 2020 നവംബറില്‍ സര്‍കാര്‍ അദ്ദേഹത്തിന് കാലാവധി നീട്ടിനല്‍കി. അതിനു ശേഷം രണ്ടു തവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടി.

2021 സെപ്റ്റംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമിഷന്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് അഞ്ചു വര്‍ഷം വരെ കാലാവധി നീട്ടാം.

Supreme Court | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചീഫിന്റെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍കാര്‍ നടപടി റദ്ദാക്കി സുപ്രീം കോടതി; 15 ദിവസത്തിനകം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവ്

ഈ നിയമഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമികസ് ക്യൂറി കെവി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിജിലന്‍സ് കമിഷന്‍ നിയമനത്തിലും ഡെല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ് മെന്റ് നിയമനത്തിലും വരുത്തിയ ഭേദഗതികള്‍ സുപ്രീം കോടതി അംഗീകരിച്ചു.

പുന:നിയമനം നല്‍കാന്‍ കേന്ദ്രസര്‍കാര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും സുപ്രീം കോടതി വഴങ്ങിയില്ല. കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്.

Keywords:  Supreme Court says extension granted to ED director Sanjay Mishra illegal, sets July 31 deadline for his term, New Delhi, News, Warning, Ordinance, Constitutional validity
Supreme Court, Appointment, ED Director Sanjay Mishra, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia