Fines | 'എഐ കാമറയില്‍ നിന്ന് രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് രെജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചു'; 20,000 രൂപ പിഴ, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ

 


തിരുവല്ല: (www.kvartha.com) എഐ കാമറയില്‍ നിന്ന് രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് മുന്‍പിലെയും പുറകിലെയും രെജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ച ഇരുചക്രവാഹനത്തെ കയ്യോടെ പിടികൂടി മോടോര്‍ വാഹന വകുപ്പ്. ഇതോടൊപ്പം രെജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി.

കുന്നന്താനം സ്വദേശികളായ വിദ്യാര്‍ഥികളുടേതാണ് വാഹനങ്ങളെന്നും രണ്ടു വാഹനങ്ങള്‍ക്കും കൂടി ഇരുപതിനായിരത്തിനു മേല്‍ പിഴ ഈടാക്കുമെന്നും, ഇതോടൊപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്കു വിവരങ്ങള്‍ കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാമറയില്‍ പതിഞ്ഞിരുന്നെങ്കില്‍ 500 രൂപയില്‍ തീരുമായിരുന്ന പിഴയാണ് നിയമത്തെ കബളിപ്പിക്കാനുള്ള അതിസാമര്‍ഥ്യം മൂലം 20,000 രൂപയില്‍ എത്തിയത്.

Fines | 'എഐ കാമറയില്‍ നിന്ന് രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് രെജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചു'; 20,000 രൂപ പിഴ, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ

മോടോര്‍ വാഹനവകുപ്പ് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പിവി അനീഷിന്റെ നേതൃത്വത്തില്‍ എം ശമീര്‍, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ് സാബു എന്നിവരടങ്ങിയ സംഘമാണ് ബൈകുകള്‍ പിടികൂടിയത്.

Keywords:  Students face hefty fines and license suspension for AI camera evasion in Thiruvalla, Pathanamthitta, News, Students, AI Camera, Fined, Motor Vehicles, License, Suspended, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia