Dogs Attack | തളിപ്പറമ്പില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; നിരവധി പേര്‍ക്ക് കടിയേറ്റു

 


കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ തെരുവുനായ്ക്കള്‍ വഴിയാത്രക്കാരെ കടിച്ചുപരുക്കേല്‍പ്പിച്ചു. തളിപ്പറമ്പ് കപ്പാലത്തെ സി ജാഫര്‍, തൃച്ചംബരത്തെ എസ് മുനീര്‍, പട്ടുവത്തെ പിവി വിനോദ്, വരഡൂലിലെ പി ജബ്ബാര്‍, പുളിമ്പറമ്പ് താമസിക്കുന്ന അതിഥി തൊഴിലാളി വിമല്‍ മുര്‍മു എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്.

ജബ്ബാര്‍, മുനീര്‍, വിനോദ് എന്നിവര്‍ക്ക് തളിപ്പറമ്പ് താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരം ദേശീയ പാതയില്‍ ഷോപ്റിക്സിന് സമീപത്ത് വച്ച് തൃച്ചംബരം സ്വദേശിനി സിവി വിലാസിനിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

Dogs Attack | തളിപ്പറമ്പില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; നിരവധി പേര്‍ക്ക് കടിയേറ്റു

വിവരമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ് സന്‍ മുര്‍ഷശിദ കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പിപി മുഹമ്മദ് നിസാര്‍ എന്നിവര്‍ തളിപ്പറമ്പ് താലൂക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം തലശ്ശേരി നഗരത്തില്‍ അഞ്ചുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. ഇതില്‍ രണ്ടാംഗേറ്റില്‍ നിന്നും കടിയേറ്റ ഗോവിന്ദനെന്ന വയോധികന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:  Stray dogs attack; Many injured in Taliparamba, Kannur, News, Stray Dogs Attack, Many Injured, Taliparamba, Hospital, Treatment, Municipal Chair Person, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia