Money Pelting | ഒരാഴ്ചയായി വീടിനുനേര്‍ക്ക് കല്ലും പണവും വീഴുന്നു; ആരുടെ പണിയായാലും വീട്ടുകാര്‍ക്ക് 2 ദിവസംകൊണ്ട് കിട്ടിയത് 8900 രൂപ!

 


കൊല്ലം: (www.kvartha.com) കടയ്ക്കലില്‍ ഒരാഴ്ചയായി വീടിനുനേര്‍ക്ക് കല്ലും പണവും വന്നുവീഴുന്നു. വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ ചിതറിക്കിടക്കുന്നത് കല്ലുകളും നാണയങ്ങളും 500 രൂപ നോടുകളുമായിരുന്നു. ആനപ്പാറ മണിയന്‍മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീട്ടിലാണ് സംഭവം.

കഴിഞ്ഞ ഒരാഴ്ചയായുള്ള കാഴ്ചയാണിത്. ഇത്തരത്തില്‍ രണ്ട് ദിവസത്തെ പണം സ്വരൂപിച്ച് വച്ചപ്പോള്‍ 8900 രൂപയാണ് കിട്ടിയത്. ഈ തുക കയ്യോടെ പൊലീസിനെ ഏല്‍പ്പിച്ച വീട്ടുകാര്‍ കല്ലേറും പണമേറും കാരണം ഭീതിയിലുമായി. പൊലീസെത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്ന് കണ്ടെത്താനായില്ല. 

കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല. 

വീട്ടുടമസ്ഥനായ രാജേഷ് മൂന്നുമാസം മുന്‍പ് വിദേശത്ത് ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണ് ഇവിടെ താമസം. കൂട്ടിന് പ്രസീദയുടെ അച്ഛന്‍ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്.

Money Pelting | ഒരാഴ്ചയായി വീടിനുനേര്‍ക്ക് കല്ലും പണവും വീഴുന്നു; ആരുടെ പണിയായാലും വീട്ടുകാര്‍ക്ക് 2 ദിവസംകൊണ്ട് കിട്ടിയത് 8900 രൂപ!



Keywords: News, Kerala, Kerala-News, Local-News, Regional-News,  Kadakkal, Money Pelting, Stone, House, Kollam, Stones and money thrown at the house for a week; 2 days collection Rs 8900!.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia