AN Shamseer | ലൈഫ് ഭവനപദ്ധതി ജനകീയ പ്രസ്ഥാനമായി മാറണമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

 


തലശേരി: (www.kvartha.com) സര്‍കാരിന്റെ കൂടെ ജനങ്ങള്‍ കൂടി ചേര്‍ന്നാലേ ലൈഫ് ഭവനപദ്ധതി ഒരു ജനകീയ പ്രസ്ഥാനമായി മാറുകയുള്ളൂവെന്ന് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍. ന്യൂ മാഹി ഗ്രാമപഞ്ചായത് എം സി എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ടികളും സന്നദ്ധ സംഘടനകളും ജനങ്ങളാകെ തന്നെയും ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കണം. വ്യക്തി ശുചിത്വകാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും പരിസര ശുചിത്വത്തില്‍ പിറകിലാണ് മലയാളി സമൂഹം. മാലിന്യ സംസ്‌കരണത്തില്‍ ഹരിത കര്‍മ സേനയുമായി സഹകരിക്കണം. അവര്‍ക്ക് ആവശ്യമായ യൂസേഴ്സ് ഫീ നല്‍കണമെന്നും സ്പീകര്‍ പറഞ്ഞു.

AN Shamseer | ലൈഫ് ഭവനപദ്ധതി ജനകീയ പ്രസ്ഥാനമായി മാറണമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

ആറ് കുടുംബങ്ങള്‍ക്കുള്ള ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ ദാനവും സ്പീകര്‍ നിര്‍വഹിച്ചു. 145 ചതുരശ്ര മീറ്ററില്‍ 30 ലക്ഷം രൂപ ചിലവിലാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി കെട്ടിടം നിര്‍മിച്ചത്.

ന്യൂ മാഹി ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കെ സെയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, പഞ്ചായത് അംഗം ടി എ ഷര്‍മി രാജ്, പഞ്ചായത് സെക്രടറി കെ എ ലസിത, മറ്റ് ജനപ്രതിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Speaker AN Shamseer wants LIFE housing scheme to become a people's movement, Kannur, News, Speaker AN Shamseer, LIFE Housing  Scheme, Family, Politics, Users Fee, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia