SBI | എസ്ബിഐ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി! വായ്പാ നിരക്ക് ഉയർത്തി; ഭവന, വാഹന ലോൺ എടുത്തവർക്കടക്കം ഇഎംഐ വർധിക്കും; പുതിയ നിരക്കുകൾ ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (SBI), മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് (MCLR) അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളുടെ പലിശ 0.05 ശതമാനം വര്‍ധിപ്പിച്ചു. എല്ലാ ടേം വായ്പകൾക്കും എംസിഎൽആർ വർധിപ്പിച്ചതായാണ് എസ്ബിഐ നൽകുന്ന വിവരം. അങ്ങനെ, ഈ വർധനയോടെ, എല്ലാത്തരം വായ്പകൾക്കും പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് (EMI) കൂടും.

SBI | എസ്ബിഐ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി! വായ്പാ നിരക്ക് ഉയർത്തി; ഭവന, വാഹന ലോൺ എടുത്തവർക്കടക്കം ഇഎംഐ വർധിക്കും; പുതിയ നിരക്കുകൾ ഇങ്ങനെ

പുതിയ നിരക്കുകൾ ശനിയാഴ്ച (ജൂലൈ 15) മുതൽ പ്രാബല്യത്തിൽ വന്നു. ഈ മാറ്റത്തിന് ശേഷം, ഒറ്റരാത്രിക്കുള്ള എംസിഎൽആർ നിരക്ക് 7.95 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർത്തി. ഒരു മാസത്തെ കാലാവധിക്കുള്ള നിരക്ക് 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായും മൂന്ന് മാസത്തെ എംസിഎൽആർ 8.15 ശതമാനമായും കൂടി. ആറ് മാസത്തെ എംസിഎൽആർ നേരത്തെ 8.40 ശതമാനമായിരുന്നത് ഇപ്പോൾ 8.45 ശതമാനമാണ്.

ഒരു വർഷത്തേക്ക്, പുതിയ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായി ഉയർത്തുമെന്ന് ബാങ്ക് അറിയിച്ചു. രണ്ട് വർഷത്തെ കാലാവധിക്ക്, പുതിയ എംസിഎൽആർ 8.60 ശതമാനത്തിൽ നിന്ന് 8.65 ശതമാനമാണ്. മൂന്ന് വർഷത്തെ കാലാവധിക്കുള്ള നിരക്ക് 8.70 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി ഉയർത്തി.

എന്താണ് എംസിഎൽആർ?

എംസിഎൽആർ എന്നത് കൊണ്ട് ഏതൊരു വായ്പയ്ക്കും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്ക് എന്നാണ് അർഥമാക്കുന്നത്. ഭൂരിഭാഗം വായ്‌പകളുടേയും പലിശ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്കിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. എം‌സി‌എൽ‌ആറിലെ വർധനവ് അർത്ഥമാക്കുന്നത് ഭവനവായ്‌പ, വാഹന വായ്‌പ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് വർധിക്കും എന്നാണ്. ഇത് വായ്പാ കാലാവധിയുടെ അടിസ്ഥാനത്തിലാണ് കണക്ക് കൂട്ടുക. അതായത്, വായ്പ തിരിച്ചടയ്ക്കാൻ എത്ര സമയമെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

Keywords: News, National, New Delhi, SBI, MCLR, Loan Interest Rate, Finance,   SBI hikes MCLR-based lending rates by 5 bps across tenures.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia