Robbery | ദമ്പതികള്‍ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നും കവര്‍ച; ഉത്തരേന്‍ഡ്യന്‍ സംഘത്തെ തേടി പൊലീസ് അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) തലശേരി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജീവനക്കാരനെ കബളിപ്പിച്ച് ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഉത്തരേന്‍ഡ്യന്‍ സംഘത്തെ കുറിച്ചു പൊലീസ് അന്വേഷണമാരംഭിച്ചു. തലശേരി നാരങ്ങാപ്പുറം മണവാട്ടി ജന്‍ക്ഷനിലെ സാറാസ് ഗോള്‍ഡ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് ബ്രേസ് ലെറ്റ് കൈക്കലാക്കി രക്ഷപ്പെട്ട ദമ്പതികള്‍ ചമഞ്ഞെത്തിയ സ്ത്രിയേയും പുരുഷനെയും കണ്ടെത്തുന്നതിനായാണ് തലശേരി ടൗണ്‍ സിഐ എം അനിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. ജ്വല്ലറി ഉടമ ശശിധരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജ്വല്ലറിയിലെ കാമറയില്‍ നിന്നും കവര്‍ചക്കാരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉത്തരേന്‍ഡ്യക്കാരെന്ന് കരുതുന്ന മോഡേണായി വേഷം ധരിച്ച വാഹനത്തില്‍വന്ന ഇരുവരും ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ജ്വല്ലറിയിലെത്തി തട്ടിപ്പ് നടത്തി രക്ഷപ്പെട്ടത്. 60,000 ത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്.

Robbery | ദമ്പതികള്‍ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നും കവര്‍ച; ഉത്തരേന്‍ഡ്യന്‍ സംഘത്തെ തേടി പൊലീസ് അന്വേഷണമാരംഭിച്ചു

വിവിധ ഡിസൈനുകളിലുള്ള ആഭരണമാണ് ഇവര്‍ ആവശ്യപ്പെട്ടത്. രണ്ട് ഡിസ്പ്ലേ ട്രേയിലെ ആഭരണങ്ങള്‍ ഇവരുടെ മുന്‍പലേക്ക് ജ്വല്ലറി ജീവനക്കാരന്‍ ഗോപിനാഥ് എടുത്തു വച്ചു. ഇത് ഇഷ്ടപ്പെടാത്തതിനാല്‍ മറ്റൊന്ന് കൂടി എടുത്തു വരുന്നതിനിടയിലാണ് ആദ്യം കാണിച്ച ട്രേയില്‍ നിന്നും ഒരു ബ്രേസ്ലറ്റ് കസ്റ്റമറായി വന്ന സ്ത്രീ മോഷ്ടിച്ചത്. എല്ലാം നോക്കിയതിന് ശേഷം ജ്വല്ലറിയുടെ വിസിറ്റിംഗ് കാര്‍ഡും വാങ്ങി പിന്നെ വരാമെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോവുകയായിരുന്നു.

പിന്നീട് പരിശോധിച്ചപ്പോഴാണ് 10 ഗ്രാമിന്റെ കൈ ചെയിന്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ജീവനക്കാരനായ ഗോപിനാഥ് കണ്ടെത്തിയത്. നഷ്ടപ്പെട്ട ആഭരണത്തിന് 60,000ത്തോളം രൂപ വിലവരുമെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.

Keywords:  Robbers looted Jewellery worth ₹60,000 from shop, Kannur, News, Robbery, Jewellery Shop, Gold, Complaint, Police, Probe, Employ, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia