Killed | ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; 'രാഷ്ട്രീയക്കാരിയായ ഭാര്യയെ കൊന്ന് ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു'; ഭര്‍ത്താവ് അറസ്റ്റില്‍

 


ജോധ്പൂര്‍: (www.kvartha.com) രാഷ്ട്രീയക്കാരിയായ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. രാജസ്താനി മാതാ കാ തന്നിലാണ് സംഭവം. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ടിയുടെ മഹിള്‍ മോര്‍ചയുടെ മുന്‍ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് ഡിസിപി (ഈസ്റ്റ്) അമൃത ദുഹാന്‍ പറയുന്നത്: 15 വര്‍ഷം മുമ്പ് വിവാഹിതരായ ബെനിവാളും ഭാര്യ സുമനും ഒരു വര്‍ഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. മക്കള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് രമേഷ് ഭാര്യയുടെ തല കല്ലുകൊണ്ട് അടിച്ചു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബെനിവാള്‍ ഭാര്യാസഹോദരനെയും ജോധ്പൂരിലെ ബന്ധുക്കളെയും വിവരമറിയിച്ചു. 

പിന്നീട് കൊലപാതകത്തിനുശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ വാതില്‍ അകത്തുനിന്ന് പൂട്ടി ഇയാള്‍ കാവലിരുന്നു. ഭാര്യാസഹോദരന്‍ ഉള്‍പെടെ എല്ലാവരും സംഭവസ്ഥലത്തേക്ക് എത്തി. ബന്ധുക്കള്‍ വാതില്‍ത്തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസെത്തിയതോടെയാണ് വാതില്‍ തുറന്ന് കീഴടങ്ങിയത്.  

ഈ സമയം പ്രതി ഭാര്യയുടെ മൃതദേഹത്തിന് അരികില്‍ ഇരിക്കുകയായിരുന്നു. സുമനെ കൊല്ലാന്‍ ഉപയോഗിച്ച കല്ല് കണ്ടെടുത്തു. തടി ബിസിനസുകാരനായിരുന്നു രമേഷ്. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ മാത്രമാണ് ഇയാള്‍ വീട്ടില്‍ വരികയുള്ളൂ. 

നേരത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുമന്‍ പിന്നീട് ആര്‍എല്‍പിയില്‍ ചേര്‍ന്ന്, രാഷ്ട്രീയത്തില്‍ സജീവമായി. ഭാര്യ രാഷ്ട്രീയത്തില്‍ സജീവമായത് രമേഷിന് അതൃപ്തിയുണ്ടായിരുന്നു. ഇരുവരും നിരന്തരം വഴക്കുകൂടിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Killed | ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; 'രാഷ്ട്രീയക്കാരിയായ ഭാര്യയെ കൊന്ന് ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു'; ഭര്‍ത്താവ് അറസ്റ്റില്‍



Keywords:  News, National, National-News, Crime, Crime-News, Rajasthan, Politics, Killed, Jodhpur, Woman, Rajasthan: Miffed over joining politics, man kills politician wife in Jodhpur.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia