Polygamy | ബഹുഭാര്യത്വം നിരോധിക്കാനുള്ള നടപടികളുമായി അസമിലെ ബിജെപി സർക്കാർ മുന്നോട്ട്; ഒന്നിലധികം ഭാര്യമാരുള്ളവർ സംസ്ഥാനത്ത് എല്ലാ മതങ്ങൾക്കിടയിലുമുണ്ടെന്ന് കണക്കുകൾ; 'ആദിവാസികൾക്കിടയിൽ അനൗപചാരികമായും ബഹുഭാര്യത്വം'

 


ഗുവാഹത്തി: (www.kvartha.com) ബഹുഭാര്യത്വം നിരോധിക്കാനുള്ള നടപടികളുമായി അസമിലെ ബിജെപി സർക്കാർ മുന്നോട്ട് പോവുകയാണ്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യാഴാഴ്ച പറഞ്ഞിരുന്നു.

Polygamy | ബഹുഭാര്യത്വം നിരോധിക്കാനുള്ള നടപടികളുമായി അസമിലെ ബിജെപി സർക്കാർ മുന്നോട്ട്; ഒന്നിലധികം ഭാര്യമാരുള്ളവർ സംസ്ഥാനത്ത് എല്ലാ മതങ്ങൾക്കിടയിലുമുണ്ടെന്ന് കണക്കുകൾ; 'ആദിവാസികൾക്കിടയിൽ അനൗപചാരികമായും ബഹുഭാര്യത്വം'

മേഘാലയ, നാഗാലാൻഡ്, മിസോറാം തുടങ്ങിയ മേഖലയിലെ മറ്റ് സംസ്ഥാനങ്ങൾ ഭരിക്കുന്ന എൻഡിഎ പങ്കാളികൾ ഏകീകൃത സിവിൽ കോഡിനോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോഴും സംസ്ഥാന സർക്കാർ ഇതിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബഹുഭാര്യത്വം നിരോധിക്കുന്നതിൽ സംസ്ഥാന നിയമസഭയുടെ അധികാരം വിലയിരുത്താൻ 2023 മെയ് മാസത്തിൽ സർക്കാർ വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

1937ലെ മുസ്ലീം വ്യക്തി നിയമവും ഏകീകൃത സിവിൽ കോഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉം സമിതി പരിശോധിക്കും. മുസ്ലീം വ്യക്തിനിയമത്തിന്റെ സെക്ഷൻ 2 പ്രകാരം മുസ്ലീങ്ങൾക്ക് ബഹുഭാര്യത്വം നിയമപരമായി അനുവദനീയമാണ്. അതേസമയം ബഹുഭാര്യത്വം ഇന്ത്യയിൽ എല്ലാ മതങ്ങൾക്കിടയിലും വ്യാപകമാണെന്ന് കണക്കുകൾ പറയുന്നു. 2019-20 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS) ഡാറ്റ അനുസരിച്ച് , ബഹുഭാര്യത്വത്തിന്റെ വ്യാപനം മുസ്ലീങ്ങൾക്കിടയിൽ 1.9%, ഹിന്ദുക്കൾക്കിടയിൽ 1.3%, മറ്റ് മതവിഭാഗങ്ങളിൽ 1.6% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അസമിലെ ബഹുഭാര്യത്വം

ബരാക് വാലി മേഖലകളിലെ ജില്ലകളിലും ഹോജായ്, ജമുനാമുഖ് എന്നീ പ്രദേശങ്ങളിലുമാണ് ബഹുഭാര്യത്വം അസമിൽ കൂടുതലായി കാണപ്പെടുന്നത്. എന്നിരുന്നാലും, വിദ്യാസമ്പന്നരായവർക്കിടയിൽ ബഹുഭാര്യത്വ സമ്പ്രദായം കുറവാണ്. തദ്ദേശീയരായ മുസ്ലീം ജനസംഖ്യയിൽ ഏതാണ്ട് നിലവിലില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അനൗപചാരികമായുള്ള ബഹുഭാര്യത്വവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ഇത് കൂടുതലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2019-20 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് മുസ്ലിംകൾ (3.6 %), ഹിന്ദുക്കൾ (1.8%), മറ്റുള്ളവർ (1.8 %) എന്നിങ്ങനെയാണ് അസമിലെ ബഹുഭാര്യത്വ കണക്കുകൾ. ഔപചാരികവും അനൗപചാരികവുമായ ബഹുഭാര്യത്വത്തിന് സമഗ്രമായ നിരോധനം സംസ്ഥാനത്ത് നടപ്പാക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യമിടുന്നത്. വിദഗ്ധ സമിതി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നത് അസം സർക്കാർ പരിഗണിക്കും.

Keywords: News, National, Polygamy, Assam, Himanta Biswa Sarma, Guwahati,   Polygamy in Assam? Here's what data and law say.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia