Agnipath | അഗ്‌നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചന; 4 വര്‍ഷത്തിനുശേഷം 50% പേരെ സേനകളില്‍ നിലനിര്‍ത്തിയേക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാര്‍ നടപ്പാക്കിയ അഗ്‌നിപഥ് പദ്ധതിയുടെ സേവനവ്യവസ്ഥ പരിഷ്‌കരിക്കുന്നത് പരിഗണനയില്‍. 4 വര്‍ഷത്തിനുശേഷം 50% പേരെ സേനകളില്‍ നിലനിര്‍ത്താനാണ് ആലോചന. നിലവില്‍ 25 ശതമാനം പേരെയാണ് സേനകളില്‍ നിലനിര്‍ത്തുന്നത്. 

പരിശീലനം പൂര്‍ത്തിയാക്കാതെ പദ്ധതി ഉപേക്ഷിക്കുന്നവരില്‍ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാന്‍ പ്രതിരോധ മന്ത്രാലയം നടപടിയെടുത്തേക്കും. പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണിത്. കരസേനയില്‍ 50 പേര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയതായി റിപോര്‍ടുണ്ടായിരുന്നു.

കര, നാവിക, വ്യോമ സേനകളില്‍ 4 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 75% പേരെ ഒഴിവാക്കുന്ന നിലവിലെ രീതിക്കെതിരെ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിക്രൂട്‌മെന്റ് നടക്കാത്തതുമൂലം കരസേനയില്‍ സൈനികരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അഗ്‌നിപഥ് സേനാംഗങ്ങളില്‍ പകുതി പേരെ നിലനിര്‍ത്തുന്നത് പരിഗണിക്കുന്നത്. 

Agnipath | അഗ്‌നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചന; 4 വര്‍ഷത്തിനുശേഷം 50% പേരെ സേനകളില്‍ നിലനിര്‍ത്തിയേക്കും


Keywords:  News, National, National-News, Plan, Agnipath Scheme, New Delhi, Central Govt, Job-News, Plan to keep 50% people in Agnipath Scheme.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia