Blast | ആവേശത്തിൽ പ്രവർത്തകർ, പിന്നെ പൊട്ടിത്തെറി, ബഹളം; പാകിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി; ദൃശ്യങ്ങൾ വൈറൽ

 


ഇസ്ലാമബാദ്: (www.kvartha.com) ഞായറാഴ്ച പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റതായി പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയരുമെന്ന് ആശങ്കയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പാകിസ്താനിലെ ബജൗർ ഗോത്രവർഗ ജില്ലയുടെ തലസ്ഥാനമായ ഖാറിൽ ജംഇയതുൽ ഉലമ-ഇ-ഇസ്‌ലാം-ഫസൽ (JUI-F) പ്രവർത്തകരുടെ കൺവെൻഷന്റെ റാലിക്കിടെയാണ് ചാവേർ സ്‌ഫോടനമുണ്ടായത്. പാർട്ടി പാകിസ്‌താന്റെ ഭരണസഖ്യത്തിന്റെ സഖ്യകക്ഷിയാണ്.

Blast | ആവേശത്തിൽ പ്രവർത്തകർ, പിന്നെ പൊട്ടിത്തെറി, ബഹളം; പാകിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി; ദൃശ്യങ്ങൾ വൈറൽ

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് ഖൈബർ പഖ്തൂൺഖ്വ. സ്‌ഫോടനം നടക്കുമ്പോൾ അഞ്ഞൂറിലധികം പേർ സമ്മേളന വേദിയിൽ ഉണ്ടായിരുന്നു. ചാവേർ സ്‌ഫോടനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഡിഐജി (മൽക്കണ്ട് റേൻജ്) നസീർ മഹ്‍മൂദ് സത്തി പറഞ്ഞു. സ്‌ഫോടനത്തിന്റെ നിജസ്ഥിതി അറിയാൻ തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രദേശം സീൽ ചെയ്തതായും തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ജെയുഐ-എഫ് തലവൻ മൗലാന ഫസ്‌ലുർ റഹ്മാൻ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് പ്രധാനമന്ത്രി ശഹബാസ് ശരീഫിനോടും പ്രവിശ്യയുടെ കാവൽ മുഖ്യമന്ത്രി അസം ഖാനോടും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സ്‌ഫോടനവുമായി ബന്ധപ്പെട്ട വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമി സ്വയം പൊട്ടിത്തെറിക്കുന്ന സമയത്തെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വേദിയിൽ നേതാക്കൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വലിയ ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. അതിനിടെ, ജനക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനസമയത്ത് നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു എന്നതാണ് കൂടുതൽ ആളപായത്തിന് കാരണമായത്.


സ്ഫോടനത്തെ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. ഭീകരർ പാകിസ്‌താന്റെ ശത്രുക്കളാണെന്നും അവരെ ഉന്മൂലനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്ഫോടനത്തെ അമേരിക്കയും അപലപിച്ചു. ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Keywords: News, World, Islamabad, Pakistan, Khyber Pakhtunkhwa, Bomb Blast, Video,  Pakistan: Death toll in Khyber Pakhtunkhwa blast touches 44
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia