Follow KVARTHA on Google news Follow Us!
ad

Anil Antony | ഇന്‍ഡ്യയെന്ന പേരില്‍ രൂപവത്കരിച്ച പ്രതിപക്ഷ സഖ്യത്തിന് യഥാര്‍ഥത്തില്‍ ഐക്യമില്ലെന്ന് ബിജെപി ദേശീയ സെക്രടറി അനില്‍ ആന്റണി

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കിട്ടുന്നതിന്റെ അഞ്ചിലൊന്ന് സീറ്റുപോലും അവര്‍ നേടില്ല Anil Antony, Criticized, Media, National News
ന്യഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയെന്ന പേരില്‍  രൂപവത്കരിച്ച  പ്രതിപക്ഷ സഖ്യത്തിന് യഥാര്‍ഥത്തില്‍ ഐക്യമില്ലെന്ന് ബിജെപി ദേശീയ സെക്രടറി അനില്‍ ആന്റണി. ഇന്‍ഡ്യാവിരുദ്ധരായ എല്ലാവരും ജനങ്ങളെപ്പറ്റിക്കാന്‍ ഇന്‍ഡ്യയെന്ന പേരുതന്നെ ഉപയോഗിക്കുകയാണെന്നും അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കിട്ടുന്നതിന്റെ അഞ്ചിലൊന്ന് സീറ്റുപോലും പ്രതിപക്ഷ സഖ്യം നേടില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

ബിജെപി ദേശീയ സെക്രടറിയായി നിയമിതനായതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെയാണ് പാര്‍ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.

അനില്‍ ആന്റണിയുടെ വാക്കുകള്‍:

പ്രതിപക്ഷത്തിന് പൊതുവായ പ്രത്യയശാസ്ത്രമോ നേതാവോ ഇല്ല. എല്ലാവരും ഒരുമിച്ച് വരുന്നതുതന്നെ ലോകത്തിലെ ഏറ്റവും സ്വീകാര്യനായ നേതാവിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ്. 26 പാര്‍ടികളും കുടുംബാധിപത്യം പിന്തുടരുന്നവാണ്. എല്ലാവര്‍ക്കുമെതിരെ കേസുകളുമുണ്ട്.

26 പാര്‍ടികള്‍ക്ക് എവിടെയാണ് ഐക്യമുള്ളത്, കേരളത്തിലെ സ്ഥിതിതന്നെ നോക്കൂ. കോണ്‍ഗ്രസും സിപിഎമും ഭിന്നസ്വരക്കാരാണ്. അവര്‍ ഡെല്‍ഹിയിലെത്തുമ്പോള്‍ ഒരുമിച്ചാണെന്നു പറയുന്നു. എന്താണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതെന്നും അനില്‍ ചോദിച്ചു.

താന്‍ ന്യൂനപക്ഷങ്ങള്‍ക്കോ ഭൂരിപക്ഷത്തിനോ വേണ്ടിയല്ല, ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികാരമേറ്റ ദിവസം തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 140 കോടി ജനത്തെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്. ക്രൈസ്തവ ജനതയ്ക്കും അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം സഭാധ്യക്ഷന്മാരോട് സംസാരിച്ചിരുന്നു.

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. നിര്‍ഭാഗ്യവശാല്‍ വിദേശത്തുനിന്നുപോലുമുള്ള ചില രാജ്യവിരുദ്ധ ശക്തികള്‍ ഇതിന് കരുത്തുപകരുന്നുണ്ട്. രാജ്യവിരുദ്ധ ശക്തികള്‍ പറയുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ടിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷം ഏറ്റുപാടുകയാണ്. അവരുടെ ഉപകരണമായി പ്രതിപക്ഷം മാറുന്നു.

മണിപ്പൂരില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല, തെറ്റായ പ്രചാരണമാണ് അവര്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് സത്യം മനസ്സിലാകും. അവിടെ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഉടന്‍തന്നെ സ്ഥിതിഗതികള്‍ സാധാരണമാവും. പ്രതിപക്ഷം അവിടെയെത്തുമ്പോള്‍ അവര്‍ക്ക് സത്യം മനസ്സിലാകും. സത്യം മനസ്സിലായാലും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സമൂഹ മാധ്യമ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോകുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ സജീവമാകുന്നതിന് മുമ്പ് അനില്‍ ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപോര്‍ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ അനില്‍ ആന്റണി മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു.

Opposition lacks unity; Using the name 'INDIA' to mislead people: Anil Antony, New Delhi, News, Politics, BJP,  Anil Antony, Media, Lok Sabha Election, Congress, CPM, National

അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ടിക്കും എ കെ ആന്റണിക്കും നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ആന്റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിന്റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Keywords: Opposition lacks unity; Using the name 'INDIA' to mislead people: Anil Antony, New Delhi, News, Politics, BJP,  Anil Antony, Media, Lok Sabha Election, Congress, CPM, National. 

Post a Comment