Complaint | ഒരു യുവതി, തകർന്ന ഹൃദയങ്ങളുമായി 27 വരന്മാർ; കശ്‍മീരിൽ നിന്ന് വിചിത്ര തട്ടിപ്പ് പുറത്ത്!

 


ശ്രീനഗർ: (www.kvartha.com) യുവതി 27 പുരുഷന്മാരെ വിവാഹം കഴിച്ച് വഞ്ചിച്ചുവെന്ന വിചിത്രമായ കേസ് ജമ്മു കശ്മീരിൽ നിന്ന് പുറത്തുവന്നു. വിവാഹത്തിന് ശേഷം 10-20 ദിവസത്തോളം ഈ പുരുഷന്മാരോടൊപ്പം താമസിച്ച യുവതി പിന്നീട് സ്വന്തം വീട് സന്ദർശിക്കാനെന്ന വ്യാജേന ആഭരണങ്ങളും പണവും സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.

Complaint | ഒരു യുവതി, തകർന്ന ഹൃദയങ്ങളുമായി 27 വരന്മാർ; കശ്‍മീരിൽ നിന്ന് വിചിത്ര തട്ടിപ്പ് പുറത്ത്!

തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും ബുഡ്ഗാം, പുൽവാമ, ശ്രീനഗർ, ഷോപ്പിയാൻ എന്നീ നാല് ജില്ലകളിൽ നിന്നുള്ള 27 പേർ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. കഴിഞ്ഞ മാസം ബുദ്ഗാമിലെ ഖാൻസാഹിബ് പ്രദേശത്തെ ഒരാൾ താൻ രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ച വധുവിനെ കാണാതായതായി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആദ്യം ഇത് ഒരു സാധാരണ ഗാർഹിക പ്രശ്‌നമായി പൊലീസ് കണക്കാക്കിയിരുന്നു. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പത്തിലധികം പേർ പൊലീസിനെ സമീപിക്കുകയും എല്ലാ കേസുകളിലും പരാതിക്കാർ ഈ ഒരു സ്ത്രീയുടെ ചിത്രങ്ങൾ കാണിക്കുകയും ചെയ്‌തതോടെ പൊലീസ് കേസ് ഗൗരവമായി എടുക്കുകയായിരുന്നു.

'ഒരു പ്രാദേശിക ബ്രോക്കർ എന്നെ ബന്ധപ്പെട്ടു, എന്റെ മകന്റെ വിവാഹം നടത്താമെന്നും ഞാൻ അവന് രണ്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നും പറഞ്ഞു. കുടുംബത്തിലെ ചില ബന്ധുക്കളോടൊപ്പം, ഞാൻ രജൗരിയിലെത്തി കുറച്ച് ഹോട്ടൽ മുറികൾ ബുക്ക് ചെയ്തു, എന്നിരുന്നാലും, ബ്രോക്കർ വിവാഹം നീട്ടിക്കൊണ്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെൺകുട്ടിക്ക് അപകടമുണ്ടായെന്നും പകുതി പണം എനിക്ക് തിരികെ നൽകുമെന്നും പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം പണം തിരികെ ചോദിച്ചപ്പോൾ മറ്റൊരു പെൺകുട്ടിയുടെ ചിത്രങ്ങൾ കാണിച്ചു. ഞങ്ങൾ വിവാഹത്തിന് സമ്മതിച്ചപ്പോൾ, മറ്റൊരു സ്ത്രീയെ കൊണ്ടുവന്നു. വിവാഹം കഴിഞ്ഞ് അതേ രാത്രി തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആശുപത്രിയിൽ ചെക്കപ്പ് ചെയ്യണമെന്ന് അവൾ ഭർത്താവിനോട് പറഞ്ഞു. ആശുപത്രിയിൽ ടോക്കൻ എടുക്കാൻ പോയ ഭർത്താവ് തിരികെ വന്നപ്പോൾ ഭാര്യയെ സ്ഥലത്തുനിന്ന് കാണാതായിരുന്നു', പരാതിക്കാരിൽ ഒരാളുടെ പിതാവ് പറഞ്ഞു.

തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും നിരവധി പേർക്ക് ഇതിൽ പങ്കുള്ളതായും ഒരു പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. ബുഡ്ഗാമിൽ മാത്രം 27 പുരുഷന്മാരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നും പുൽവാമയിലും ഷോപൈനിലും ശ്രീനഗറിന്റെ ചുറ്റുമുള്ള ജില്ലകളിലും സമാനമായ കേസുകൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. വിവാഹത്തിനായി നിരവധി പുരുഷന്മാരെ ഈ സംഘം കുടുക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇരകളുടെ എണ്ണം 50-ലധികം വരാം, എല്ലാവരിൽ നിന്നും അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ കൊള്ളയടിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Keywords: News, National, Sreenagar, Complaint, Police, Investigation, Hospital,   One woman, 27 grooms, and a trail of broken hearts in Kashmir.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia