Cabinet Expansion | അജിത് പവാറിന് ധനകാര്യം; എൻസിപിയിലെ 9 മന്ത്രിമാർക്കും പ്രധാന വകുപ്പുകൾ നല്‍കി തൃപ്തരാക്കി ശിവസേന-ബിജെപി സഖ്യം'

 


മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഈ മാസം ആദ്യം ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർകാരിൽ ചേർന്ന അജിത് പവാർ വിഭാഗത്തിലെ ഒമ്പത് നാഷണലിസ്റ്റ് കോൺഗ്രസ് പാർടി (NCP) മന്ത്രിമാർക്കും പ്രധാന വകുപ്പുകൾ അനുവദിച്ചു.

ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല നല്‍കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ചുമതല ഛഗന്‍ ഭുജ്ബലിനും ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ചുമതല ധരംറാവുബാബ അത്രമിനും നല്‍കും.

ഗിലിപ് വാല്‍സെ പാട്ടില്‍ സഹകരണ വകുപ്പിന്റെയും ധനഞ്ജയ് മുണ്ടെ കൃഷി വകുപ്പിന്റെയും ചുമതലയേല്‍ക്കും. മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഹസന് മുശ്‌റിഫും ദുരിതാശ്വാസദുരന്തനിവാരണ, പുനരധിവാസ വകുപ്പുകള്‍ അനില്‍ പാട്ടിലും നയിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പില്‍ അതിഥി താത്കറെയും കായിക യുവജനക്ഷേമ വകുപ്പില്‍ സഞ്ജയ് ബന്‍സോദെയും മന്ത്രിമാരാകും എന്നാണ് റിപോര്‍ട്.

ജൂലായ് രണ്ടിനാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി എട്ട് മുതിര്‍ന്ന എംഎല്‍എമാര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സഖ്യസര്‍കാരിന്റെ ഭാഗമായത്. തുടര്‍ന്ന് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Cabinet Expansion | അജിത് പവാറിന് ധനകാര്യം; എൻസിപിയിലെ 9 മന്ത്രിമാർക്കും പ്രധാന വകുപ്പുകൾ നല്‍കി തൃപ്തരാക്കി ശിവസേന-ബിജെപി സഖ്യം'

മന്ത്രിസഭാ പുനഃസംഘടനയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുള്ളതായും ഇതാണ് മന്ത്രിസഭാ വികസനം വൈകുന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. പുതിയ മാറ്റങ്ങളോട് ബിജെപിക്കും അതൃപ്തിയുണ്ടാകാന്‍ സാധ്യതയുള്ളതായി പ്രതിപക്ഷ നേതാവ് അംബാദാസ് ധാന്‍വെയും ചൂണ്ടിക്കാണിക്കുന്നു.

Keywords:  NCP ministers given portfolios, Ajit Pawar gets finance, Mumbai, News, Politics, Media, report, Ajit Pawar, Trending, Controversy, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia