Accidental Death | മൈസൂറിലേക്ക് വിനോദയാത്ര പോയ കുടുംബത്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; പിതാവിനും മകനും ദാരുണാന്ത്യം

 


മലപ്പുറം: (www.kvartha.com) മൈസൂറിലേക്ക് വിനോദയാത്ര പോയ കുടുംബം വാഹനാപകടത്തില്‍പെട്ടു. ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കര്‍ണാടകയിലെ നഞ്ചന്‍കോട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. 

പള്ള്യാളി നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത മകന്‍ നവാസ് (23) നഞ്ചന്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍ ഇടപെട്ടതനുസരിച്ച് നഞ്ചന്‍കോട്ടെ എംഎല്‍എ അടക്കമുള്ളവരും കുടുംബത്തിന്റെ സഹായത്തിനായി ആശുപത്രിയിലെത്തി.

ഞായറാഴ്ച (23.07.2023) രാത്രി 10.30നാണ് അപകടം നടന്നത്. നാസറിന്റെ ഭാര്യയ്ക്ക് പുറമേ അദ്ദേഹത്തിന്റെ സഹോദരിമാരും അവരുടെ കുട്ടികളുമാണ് യാത്ര പോയത്. വിവരമറിഞ്ഞ ബന്ധുക്കള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ നാട്ടിലേക്ക് മടക്കി അയച്ചു.

Accidental Death | മൈസൂറിലേക്ക് വിനോദയാത്ര പോയ കുടുംബത്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; പിതാവിനും മകനും ദാരുണാന്ത്യം



Keywords:  News, Accident-News, Mysuru, Kerala, Kerala-News, Malappuram Natives, Died, Road Accident, Mysuru: Malappuram Natives Died in Road Accident.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia