Railway Engine | 'പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെ ഒളിപ്പിച്ച ആള്‍ തന്നെ തിരിച്ചെത്തിച്ചു'; മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 5 കോടി വിലയുള്ള ട്രെയിന്‍ എന്‍ജിന്‍ കണ്ടെത്തി

 


മുംബൈ: (www.kvartha.com) ഹരിയാനയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിയില്‍വെച്ച് കാണാതായ ട്രെയിന്‍ എന്‍ജിന്‍ മൂന്ന് മാസത്തിനുശേഷം മുംബൈയിലെത്തി. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെയാണ് ഒളിപ്പിച്ച ആള്‍ തന്നെ എന്‍ജിന്‍ മുംബൈയിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.

അസാധാരണ സംഭവവികാസങ്ങളെ കുറിച്ച് പൊലീസ് പറയുന്നത്: എന്‍ജിന്‍ എത്തിക്കാന്‍ കരാറെടുത്ത കംപനികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ കല്‍ക്കയിലേക്ക് ഒരു ട്രെയിന്‍ എന്‍ജിന്‍ എത്തിക്കണം. അവിടെ നിന്ന് ഒന്ന് തിരികെ മുംബൈയിലേക്കും കൊണ്ടുവരണം. ഇതായിരുന്നു കരാറുകാരനോട് ഇന്‍ഡ്യന്‍ റെയില്‍വേ ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് കരാറെടുത്ത കംപനി, രാധാ റോഡേഴ്‌സ് എന്ന മറ്റൊരു കംപനിക്ക് ഉപകരാര്‍ നല്‍കി. ഏപ്രില്‍ 27ന് എന്‍ജിന്‍ കല്‍ക്കയില്‍ എത്തിച്ചു. എന്നാല്‍ തിരികെ കൊണ്ടുവരേണ്ട എന്‍ജിനുമായി ഉപകരാറെടുത്ത കംപനി മുങ്ങുകയായിരുന്നു. മെയ് 2നാണ് എന്‍ജിന്‍ ട്രെകില്‍ കയറ്റിയത്. അഞ്ച് കോടി രൂപ വില വരുന്ന എന്‍ജിന്‍ ട്രെയിലറിലാണ് സൂക്ഷിച്ചിരുന്നത്. 

മുഴുവന്‍ തുകയും ആദ്യമേ തരണമെന്ന് ഉപകരാറുകാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു എന്‍ജിന്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായ പ്രകോപനം. സാധനം എത്തിയാല്‍ മുഴുവന്‍ തുകയും തരാമെന്ന് കരാറുകാരനും ഉറച്ച് നിന്നു. ഒരു ലക്ഷം നല്‍കേണ്ട സ്ഥാനത്ത് ഇനി 60000 രൂപ അധികം തരണമെന്നായി ഉപകരാറുകാരന്‍. കല്‍ക്കയിലേക്ക് കൊണ്ടുപോയ എന്‍ജിന് ചെറിയ കേടുപാട് പറ്റിയെന്നും അതിന്റെ പിഴ നല്‍കേണ്ടി വന്നെന്നും ന്യായം പറഞ്ഞു. ഒടുവിലാണ് വിഷയം പൊലീസിലെത്തുന്നത്. 

ഉപകരാറുകാരനെ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ എന്‍ജിന്‍ രാജസ്താനില്‍ ഉണ്ടെന്ന വിവരം കിട്ടി. രാജസ്താനിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നാണ് ഒടുവില്‍ ട്രെയിന്‍ എന്‍ജിന്‍ കണ്ടുകിട്ടിയത്. മുംബൈയില്‍ എത്തിച്ച എന്‍ജില്‍ റോഡരികില്‍ ആളുകള്‍ക്ക് കൗതുകക്കാഴ്ചയാവുകയാണ്. സംഭവത്തില്‍ ഉപകരാര്‍ എടുത്തയാള്‍ക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കേസില്‍ നിയമ നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Railway Engine | 'പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെ ഒളിപ്പിച്ച ആള്‍ തന്നെ തിരിച്ചെത്തിച്ചു'; മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 5 കോടി വിലയുള്ള ട്രെയിന്‍ എന്‍ജിന്‍ കണ്ടെത്തി


Keywords:  News, National, National-News, Railway Engine, Haryana, Mumbai, Dispute, Payment, Mumbai: Train Engine worth 5 crore went missing over financial dispute finally reach back. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia