AI technology | എ ഐ സാങ്കേതിക വിദ്യ നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ പുതുതലമുറ ശ്രമിക്കണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

 


തലശേരി: (www.kvartha.com) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതിക വിദ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതിനാല്‍ അതിനെ നാടിന്റെ പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പുതുതലമുറ മുന്നോട്ട് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍.

2023 വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ തലശ്ശേരി മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഓടെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും അനുമോദനമേകാന്‍ സംഘടിപ്പിച്ച 'തലശ്ശേരിയിലെ താരങ്ങള്‍' വിജയോത്സവം 2023 തലശ്ശേരി നഗരസഭ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്ര രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ എ ഐ സാങ്കേതിക വിദ്യ വഴിവെക്കും. ഇതിനെ നല്ലകാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് ആവശ്യം. നിലവില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ജോലിക്കുമായി വിദേശങ്ങളില്‍ പോകുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച പഠനസൗകര്യങ്ങളും ജോലിയും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി പദ്ധതികള്‍ സര്‍കാര്‍ നടപ്പാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സുരക്ഷിതമായ സഞ്ചാര സൗകര്യവും ജീവിതവും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. തലശേരി മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അനുമോദനം. 100 ശതമാനം വിജയം നേടിയ 19 സ്‌കൂളുകളിലെ അധികൃതര്‍ക്ക് മന്ത്രി മൊമെന്റോ കൈമാറി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ ഗവ. ബ്രണ്ണന്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എം കെ പ്രണിത്തിനെയും അനുമോദിച്ചു.

AI technology | എ ഐ സാങ്കേതിക വിദ്യ നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ പുതുതലമുറ ശ്രമിക്കണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 880 കുട്ടികളെയാണ് അനുമോദിച്ചത്. നിയമസഭ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ തന്നെ പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നിലവിലുണ്ടെന്നും വിദേശത്തു പോയി പഠിക്കുന്നതില്‍ തെറ്റില്ലെങ്കിലും അത് സ്‌കോളര്‍ഷിപ്പോടെ പഠിക്കണമെന്നും മന്ത്രി പറഞ്ഞു.

തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജമുനാറാണി ടീചര്‍, ബ്ലോക് പഞ്ചായത് പ്രസിഡന്റുമാരായ എ ശൈലജ (പാനൂര്‍), സി പി അനിത (തലശ്ശേരി), ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ സി കെ അശോകന്‍ (പന്ന്യന്നൂര്‍), പി പി സനില്‍ (കതിരൂര്‍), എം പി ശ്രീഷ (എരഞ്ഞോളി), സി കെ രമ്യ (ചൊക്ലി), എം കെ സെയ്ത്തു (ന്യൂമാഹി), തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശബാന ശാനവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശീന്ദ്ര വ്യാസ്, വിവിധ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Minister KN Balagopal says new generation should try to use AI technology for progress of country, Kannur, News, Minister KN Balagopal , AI Technology, Education, School, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia