Dead | 'സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കി'; ബാറിന് തീയിട്ട് യുവാവ്; 11 പേര്‍ മരിച്ചു

 


മെക്സികോ: (www.kvartha.com) സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കിയ യുവാവ് ബാറിന് തീയിട്ടതായി പൊലീസ്. സംഭവത്തില്‍ 11 പേര്‍ മരിച്ചു. മെക്സികോയിലെ സോനോറയിലെ ബാറില്‍ ശനിയാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി നഗരത്തിലെ മേയര്‍ സാന്റോസ് ഗോണ്‍സാലസ് പറഞ്ഞു.

Dead | 'സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കി'; ബാറിന് തീയിട്ട് യുവാവ്; 11 പേര്‍ മരിച്ചു

അമേരികയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സംസ്ഥാനമായ സോനോറയിലെ സാന്‍ ലൂയിസ് റിയോ കൊളറാഡോ പട്ടണത്തില്‍ സംഭവിച്ച ദുരന്തത്തില്‍ ഏഴു പുരുഷന്മാരും നാലു സ്ത്രീകളും മരിക്കുകയും പരുക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി സൊനോറയിലെ സ്റ്റേറ്റ് പ്രോസിക്യൂടര്‍ ഓഫീസ് അറിയിച്ചു.

മരിച്ച സ്ത്രീകളില്‍ ഒരാള്‍ യുഎസ് പൗരയാണെന്നും, ഇവര്‍ക്ക് മെക്‌സികന്‍ പൗരത്വവും ഉള്ളായി സംശയിക്കുന്നുവെന്നും മറ്റൊരു ഇരയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജെനറല്‍ ഗുസ്താവോ റൊമുലോ സലാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords:  Man sets bar in Mexico on fire after being kicked out for bad behaviour, 11 Dead, Mexico, News, Attack, Injury, Hospitalized, Police, Press Meet, Women, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia