Found Dead | കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

 


ചവറ: (www.kvartha.com) കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍സി (19) ആണു മരിച്ചത്.

Found Dead | കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ബുധനാഴ്ച രാവിലെയാണ് സതി മെയിന്‍ റോഡിലെ എസ് എന്‍ എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആല്‍സിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികളായ സഹപാഠികള്‍ക്കൊപ്പം താമസിക്കുന്നിടത്ത് തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ ആന്‍സിയെ അനുനയിപ്പിച്ച് തിരികെ വരുത്തിയതായും പറയുന്നു. തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

ഒപ്പം താമസിക്കുന്നവരില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആന്‍സി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. മാത്രമല്ല ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ ആന്‍സി വിവരം അറിയിച്ചതിലും വിരോധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോവില്‍പെട്ടി പൊലീസിന് പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Malayali student found dead in Coimbatore, Kollam, News, Malayali Student Found Dead, Allegation, Complaint, Nursing Student, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia