Molestation | സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 'ആണ്‍സുഹൃത്തില്‍നിന്ന് 45,000 രൂപയും തട്ടിയെടുത്തു'

 


മുംബൈ: (www.kvartha.com) മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ യുവതിയെ എട്ടംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ രാജൂര്‍ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തില്‍നിന്ന് 45,000 രൂപയും പ്രതികള്‍ തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.

ബോറഖേഡി പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകിട്ട് യുവതിയും ആണ്‍സുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം. അതികം ആളുകളൊന്നുമില്ലാത്ത റോഡില്‍നിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ബലമായി പിടികൂടി യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചില്‍ ഊര്‍ജിതമാണെന്ന് ബോറഖേഡി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാധവറാവു ഗരുഡ് വ്യക്തമാക്കി. സംഭവം വ്യാപകമായ പ്രതിഷേധത്തിനും വേഗത്തിലുള്ള നീതിയുടെ ആവശ്യത്തിനും കാരണമായിട്ടുണ്ട്.

പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ നമ്മുടെ സമൂഹത്തില്‍ ഗുരുതരമായ ആശങ്കയായി തുടരുന്നുവെന്നതിന്റെ ഭയാനകമായ ഒരു ഓര്‍മപ്പെടുത്തലാണ് ഈ സംഭവം. വിവിധ മേഖലകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഭയവും അരക്ഷിതാവസ്ഥയും ഉളവാക്കുകയാണ്.

ഈ പ്രശ്‌നം സമഗ്രമായി പരിഹരിക്കുന്നതിന് സമൂഹവും സര്‍കാരും നിയമ നിര്‍വഹണ ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് നിര്‍ണായകമാണ്. കുറ്റവാളികളെ തടയാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും നിയമസംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കണം. 

Molestation | സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 'ആണ്‍സുഹൃത്തില്‍നിന്ന് 45,000 രൂപയും തട്ടിയെടുത്തു'


Keywords:  News, National, National-News, Crime, Crime-News, Maharashtra, Woman, Selfie, Molestation, Maharashtra: Woman stops for selfie, gets molested by eight men.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia