Doctor Manhandled | ചെവിവേദന കാണിക്കാനെത്തിയ രോഗിയുടെ കൂടെവന്നവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍

 


തലശ്ശേരി: (www.kvartha.com) നാദാപുരം സര്‍കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതെന്ന കേസില്‍ കരിയാട് ഗ്രാമ പഞ്ചായത് പരിധിയിലെ രണ്ട് യുവാക്കളെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നാദാപുരം താലൂക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വയനാട്ടില്‍ വിനോദയാത്ര പോയി മടങ്ങിയതായിരുന്നു യുവാക്കള്‍. ചെവി അടഞ്ഞതിന് ചികിത്സ തേടിയെത്തിയ ആളുടെ കൂടെയെത്തിയവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. 

ഒപി ടികറ്റെടുക്കാത്ത രോഗിയുടെ കൂടെയുള്ളയാളും മരുന്ന് വേണമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതിന് വിസമ്മതിച്ച കാഷ്വാലിറ്റി ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഭരത് കൃഷ്ണയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. 

സംഭവത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങിയ പ്രതികള്‍ പൊലീസ് കേസെടുത്തതറിഞ്ഞ് ഒളിവില്‍ പോകുന്നതിനിടെ നാദാപുരം പേരോടിന് സമീപം വെച്ചാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ ആശുപത്രി ജീവനക്കാര്‍ തിരിച്ചറിഞ്ഞതോടെ പൊലീസ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ മറ്റെന്തെങ്കിലും കേസില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്.

Doctor Manhandled | ചെവിവേദന കാണിക്കാനെത്തിയ രോഗിയുടെ കൂടെവന്നവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍



Keywords:  News, Kerala, Kerala-News, Crime, Crime-News, Kozhikode, Nadapuram, Police, Assaulting, Doctor, Arrested, Kozhikode: Nadapuram police nab 2 for assaulting doctor on duty.

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia