Kerala Police | 'ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി'; ചാന്ദിനിയോട് മാപ്പ് പറഞ്ഞ് കേരള പൊലീസ്

 


കൊച്ചി: (www.kvartha.com) ആലുവയിലെ പെരിയാർ തീരത്ത് അഞ്ച് വയസുകാരി ചാന്ദിനിയെ കൊല്ലപ്പെട്ട നില‍യിൽ കണ്ടെത്തിയതിന് പിന്നാലെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനാവാത്തതിൽ കുട്ടിയോട് മാപ്പ് പറഞ്ഞ് കേരള പൊലീസ്. 'മകളേ മാപ്പ്, ചാന്ദിനിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി', എന്ന് കുറിച്ച ചിത്രം കേരള പൊലീസ് സാമൂഹ്യ മാധ്യമ അകൗണ്ടുകളിൽ പങ്കുവെച്ചു.

Kerala Police | 'ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി'; ചാന്ദിനിയോട് മാപ്പ് പറഞ്ഞ് കേരള പൊലീസ്

ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. അന്വേഷണത്തിൽ ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന അസ്ഫാഖ് എന്നയാൾക്കൊപ്പം കുട്ടി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്നാണ്‌ ഇയാൾ പറഞ്ഞത്.



കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകണമേയെന്ന പ്രാർഥനയ്ക്കിടെയാണ്, 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ മാര്‍കറ്റിന് സമീപത്ത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

Keywords: News, Kochi, Kerala, Kerala Police, Social Media, Migrant Worker, Kerala police apologize to Chandini.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia