Police | കാട്ടാമ്പളളി ബാറിലെ കൊലപാതകം: ജിംനേഷ്യം നടത്തിപ്പുകാരന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


മയ്യില്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറില്‍ മാപ്പിള ഖലാസിയായ കീരിയാട് സ്വദേശി പി റിയാസി(42) നെ കുത്തിക്കൊന്നെന്ന കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്. അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജിം നിശാം എന്ന നിശാം (40) ആണ് കേസിലെ പ്രതിയെന്നും പൊലീസ് പറഞ്ഞു. നിശാമിനെ കണ്ടു കിട്ടുന്നവര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഇന്‍സ്പെക്ടര്‍ ടി പി സുമേഷ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. റിയാസും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ റിയാസിന്റെ സുഹൃത്തായ സന്ദീപിനെ നിസാം പുറത്തേക്ക് വിളിച്ചു സംസാരിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത് ചോദിക്കാനായി ചെന്നപ്പോഴാണ് വാക് തര്‍ക്കമുണ്ടായത്. ഇതിനിടെയാണ് നിശാമിന്റെ കുത്തേറ്റ് റിയാസിന്റെ നെഞ്ചിന് മാരകമായി പരുക്കേറ്റത്.

ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെളളിയാഴ്ച പുലര്‍ചെ നാലുമണിയോടെ മരണം സംഭവിച്ചു. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ തോട്ടം ഹൗസില്‍ മുസ്തഫയുടേയും റംലത്തിന്റെയും മകനാണ് കൊല്ലപ്പെട്ട റിയാസ്.

Police | കാട്ടാമ്പളളി ബാറിലെ കൊലപാതകം: ജിംനേഷ്യം നടത്തിപ്പുകാരന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഭാര്യ: ഉമൈബ. മക്കള്‍: ഫിദ, ഫാത്വിമത്തുല്‍ റസ, റിസ് വാന്‍. സഹോദരങ്ങള്‍ റസാഖ്, റുക്സാന. മുസ്ലിം ലീഗ് കീരിയാട് ശാഖാ സെക്രടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റിയാസിന്റെ അപ്രതീക്ഷിത വേര്‍പാടോടെ ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്.

പൊതുപ്രവര്‍ത്തനത്തിനും സാമൂഹ്യസേവനരംഗങ്ങളിലും സജീവമായിരുന്ന റിയാസിന് ജാതിമതഭേദമെന്യേ വന്‍ സൗഹൃദ വലയം തന്നെയുണ്ടായിരുന്നു.

Keywords:  Kattambally Bar murder Case: Police intensify search for gymnasium operator, Kannur, News, Murder Case, Accused, Family, Quarrel, Hospital, Treatment, Attack, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia