Killed | കണ്ണൂരില്‍ ബാറില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) വീണ്ടും കൊലക്കത്തിയില്‍ ഒരാള്‍ കൂടി പിടഞ്ഞുമരിച്ചു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി പി റിയാസ് (43) ആണ് മരിച്ചത്. 

വ്യാഴാഴ്ച (13.07.2023) രാത്രി 12 മണിയോടെ വാക് തര്‍ക്കത്തിനിടെ റിയാസിന് കത്തി കൊണ്ട് വയറിന് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. അതീവഗുരുതരമായ നിലയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് വെളളിയാഴ്ച (14.07.2023) പുലര്‍ചെയാണ് മരിച്ചത്.

സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന ജിം നിസാമെന്നയാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.  മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ സിറ്റി എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുളള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Killed | കണ്ണൂരില്‍ ബാറില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്


Keywords:  News, Kerala, Kerala-News, Crime, Crime-News, Kannur, Man, Kileld, Attacked, Bar, Kannur: Man who was attacked from bar died.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia