Online Scam | കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ; ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

 


കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലം ബേബി ബീചില്‍ കണ്ണൂര്‍ താവക്കരയിലെ ജ്വല്ലറി ജീവനക്കാരി ഇടച്ചേരിയിലെ പ്രമിത്തിന്റെ ഭാര്യ റോഷിത ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കണ്ണൂര്‍ അസി. പൊലീസ് കമിഷണര്‍ ടികെ രത്നകുമാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉത്തരേന്‍ഡ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം എട്ടുലക്ഷമാണ് റോഷിതയുടെ അകൗണ്ടില്‍ നിന്നും തട്ടിയെടുത്തത്. പാര്‍ട് ടൈം ജോലി ഓഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം ചില യൂട്യൂബ് വീഡിയോ ലിങ്ക് അയച്ചു കൊടുക്കുകയും അതു കാണുന്നതിനായി ചെറിയ പ്രതിഫലം നല്‍കുകയുമായിരുന്നു. ഇതിനു ശേഷമാണ് യുവതിയെ വലിയ ടാസ്‌കുകള്‍ ഉപയോഗിച്ച് കെണിയില്‍ വീഴ്ത്തിയത്.

ഇതിന്റെ അപമാനഭയത്തിലാണ് റോഷിത ജീവനൊടുക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വ്യക്തമായ ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. താന്‍ തട്ടിപ്പിനിരയായ കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെങ്കില്‍ യുവതിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. പണം തിരിച്ചുലഭിക്കാനും അന്വേഷണത്തിലൂടെ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്ക് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്.

വ്യാപകമാകുന്ന ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ എ സി പി ടികെ രത്നകുമാറും സൈബര്‍ സെല്‍ സി ഐ കെ സനല്‍കുമാറും പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായി എന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രെജിസ്റ്റര്‍ ചെയ്യണം.

Online Scam | കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ; ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

പൊലീസ് സ്റ്റേഷനിലും ബാങ്കിലും കയറി ഇറങ്ങി സമയം പാഴാക്കുന്നത് പണം തിരിച്ച് പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാക്കും. തട്ടിപ്പുകാര്‍ പണം ചിലവഴിക്കുന്നതിന് മുമ്പ് കണ്ടെത്തിയാല്‍ നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനാകുമെന്നും ടികെ രത്നകുമാര്‍ വ്യക്തമാക്കി. റോഷിതയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ചു ഭര്‍ത്താവ് പ്രമിത് നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചത്.

Online Scam | കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ; ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

Keywords:  Kannur Jewellery employee's death; Police investigation revealed that online scam, Kannur, News, Online Scam, Kannur Jewellery Employee's Death, Press Meet, Cyber Police, Roshitha, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia