GoFirst Service | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷ; ഗോഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യത

 


കണ്ണൂര്‍: (www.kvartha.com) അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതീക്ഷ. ഗോഫസ്റ്റ് എയറിന്റെ സ്പെഷല്‍ ഓഡിറ്റ് റിപോര്‍ട് വിശകലനം നടത്തിയശേഷം സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ടുകള്‍. ഇത് നിലവില്‍ യാത്രാ ദുരിതം ഏറെ സഹിക്കുന്ന മസ്ഖത്-കണ്ണൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകും.

കണ്ണൂര്‍-മസ്ഖത് റൂടിലായിരുന്നു ഗോഫസ്റ്റ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള സമയക്രമവും ആയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. 

താരതമ്യേന കുറഞ്ഞ ടികറ്റ് നിരക്കുകളാണ് ഗോഫസ്റ്റ് ഈടാക്കിയിരുന്നത്. ഇതും യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഗോ ഫസ്റ്റിന്റെ സ്പേഷന്‍ സ്പെഷല്‍ ഓഡിറ്റ് റിപോര്‍ട് വിശകലനം നടത്തുകയാണ്. മുബൈ, ഡെല്‍ഹി ടീമുകള്‍ തയ്യാറാക്കിയ ഓഡിറ്റ് റിപോര്‍ട് ഡയറക്ടറേറ്റ് ജെനറല്‍ പരിശോധിച്ച് വരികയാണെന്നാണ് വിവരം. 

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും വിദേശസര്‍വീസുകള്‍ക്ക് കേന്ദ്രസര്‍കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഗോഫസ്റ്റിന്റെ മടങ്ങിവരവ് സാമ്പത്തിക ബാധ്യതയാല്‍ നടുവൊടിഞ്ഞ കിയാലിന് ഏറെ പ്രതീക്ഷയേകിയിരിക്കുകയാണ്.

GoFirst Service | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷ; ഗോഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യത



Keywords: News, Kerala, Kerala-News, Business-News, Business-News, GoFirst Service, Kannur, International Airport, Rsume, Kannur airport likely to resume GoFirst service.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia