Kannur Airport | ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുളള പ്രവേശന ഫീസ് കുറയ്ക്കാന്‍ തീരുമാനമായി

 


മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവില്‍ വരിക.

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വരുന്ന ടാക്സി വാഹനങ്ങള്‍ക്കുമേല്‍ ചുമത്തിയ പ്രവേശന നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോടോര്‍ തൊഴിലാളി ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ കിയാല്‍ എം ഡിയുമായി ചര്‍ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ അനുകൂല തീരുമാനമെടുത്തത്.

Kannur Airport | ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുളള പ്രവേശന ഫീസ് കുറയ്ക്കാന്‍ തീരുമാനമായി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കാത്തതോടെ കിയാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യാത്രക്കാര്‍ കുറഞ്ഞതു കാരണം മട്ടന്നൂരിലെയും പരിസരങ്ങളിലെയും ടാക്സി ഡ്രൈവര്‍മാര്‍ തൊഴില്‍ രഹിതരായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത പ്രവേശന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ശക്തമായത്.

Keywords:  Kannur airport: Decided to reduce entry fee for taxi cars, Kannur, News, Passengers, Kannur Airport, Taxi Fees Reduce, Protest, Vehicles, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia