Handloom Village | കണ്ണൂര്‍ കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കാന്‍ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതി ഒരുങ്ങുന്നു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറായി. പദ്ധതി യാഥാര്‍ഥ്യം ആകുന്നതോടെ കണ്ണൂരിന്റെ കൈത്തറി മേഖലക്ക് പുത്തന്‍ ഉണര്‍വ് കൈവരുമെന്നാണ് പ്രതീക്ഷ. കൈത്തറി മ്യൂസിയം, പ്രദര്‍ശന ഹാള്‍, നെയ്ത്ത് ശാല, വില്‍പന കേന്ദ്രം, ഓപണ്‍ ഓഡിറ്റോറിയം തുടങ്ങിയവ ഉള്‍പെട്ട വന്‍ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി നേരത്തെ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെകെ ശൈലജ എം എല്‍ എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഒരു കാലത്ത് കണ്ണൂരിന്റെ പ്രധാന വ്യവസായം ആയിരുന്ന കൈത്തറി അതിന്റെ പ്രതാപം നഷ്ടപ്പെട്ട് തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുകയാണ്.

കൈത്തറി ഗ്രാമം യാഥാര്‍ഥ്യം ആകുന്നതോടെ കണ്ണൂര്‍ വിമാന താവളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശത്തേക്ക് കൈത്തറി ഉത്പന്നങ്ങള്‍ കയറ്റി അയക്കാനാകും. വിദേശികള്‍ ഉള്‍പെടെയുള്ള സഞ്ചാരികള്‍ക്ക് ഇവിടെ നേരിട്ടെത്തി സന്ദര്‍ശിക്കാനും കൈത്തറിയെ കുറിച്ച് പഠിക്കാനും ഉത്പന്നങ്ങള്‍ വാങ്ങാനുമൊക്കെ സാധിക്കും.

കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിയുടെ കൈവശമുള്ള പ്രദേശത്താണ് കൈത്തറി ഗ്രാമം സ്ഥാപിക്കുന്നത്. കെകെ ശൈലജ എം എല്‍ എയുടെ നേതൃത്വത്തില്‍ മുമ്പ് സ്ഥല പരിശോധന നടത്തിയിരുന്നു. 50 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആണിത്. ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡി പി ആറിന് സര്‍കാര്‍ അനുമതി ലഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും എം എല്‍ എ പറഞ്ഞു.

Handloom Village | കണ്ണൂര്‍ കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കാന്‍ കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതി ഒരുങ്ങുന്നു

ജില്ലാ വ്യവസായ ഓഫീസര്‍ എ എച് ശിറാസ്, ഐ ഐ എച് ടി ഓഫീസര്‍ ശ്രീധന്യാല്‍, സചിന്‍, കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി ഭാരവാഹികളായ ശശി, മനോഹരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Kanjirod Handloom Village Project is all set to restore glory of Kannur Handloom, Kannur, News, Kanjirod Handloom Village Project, Kannur Handloom, KK shailaja, Meeting, Products, Study, Foreigners, Visit, Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia