Arrested | കതിരൂരില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

 


തലശേരി: (www.kvartha.com) നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവ് അറസ്റ്റില്‍. കതിരൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കതിരൂര്‍ പൊലീസ് കൂവ്വപ്പാടിയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് നൗശാദ് എന്ന യുവാവ് പിടിയിലായത്.

ഇയാളുടെ കയ്യില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്ന 0.31 മിലി ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കൂവ്വപ്പാടിയില്‍ നിന്നും ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Arrested | കതിരൂരില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

Keywords: Kadirur: Man arrested with MDMA, Kadirur, News, Arrested, MDMA, Police, Case,  Nadapuram, Car, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia