K Sudhakaran | ഇംഗ്ലൻഡിൽ പളളിവിറ്റെന്ന എം വി ഗോവിന്ദന്റെ പ്രസംഗം വിവരക്കേടെന്ന് കെ സുധാകരന്‍; മുസ്ലീം ലീഗ് ഒരിക്കലും യുഡിഎഫ് വിട്ടു പോകില്ലെന്നും കെപിസിസി അധ്യക്ഷന്‍

 


കണ്ണൂര്‍: (www.kvartha.com) ഇംഗ്ലൻഡിൽ പ്രാർഥിക്കാനാളില്ലാത്തതിനാല്‍ പള്ളി വിറ്റെന്ന സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ പ്രസംഗത്തിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തോട്ടട നടാലിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവരക്കേട് പറഞ്ഞാല്‍ സഭാധ്യക്ഷന്‍മാര്‍ പ്രതികരിക്കും. വിവരക്കേട് പറയുന്നതിന് ഒരുപരിധിവേണ്ടെയെന്നും സുധാകരന്‍ പരിഹസിച്ചു.

K Sudhakaran | ഇംഗ്ലൻഡിൽ പളളിവിറ്റെന്ന എം വി ഗോവിന്ദന്റെ പ്രസംഗം വിവരക്കേടെന്ന് കെ സുധാകരന്‍; മുസ്ലീം ലീഗ് ഒരിക്കലും യുഡിഎഫ് വിട്ടു പോകില്ലെന്നും കെപിസിസി അധ്യക്ഷന്‍

ബഹുസ്വരതയുടെ ഇൻഡ്യയെ ചേര്‍ത്തു പിടിച്ച ശക്തിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇൻഡ്യയെ ഒരുമിച്ചു നിര്‍ത്തിയത് ഇൻഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. ആ ഉത്തരവാദിത്തം കോണ്‍ഗ്രസ് കൈവിടില്ല. ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തും. മുസ്‌ലിം വിഭാഗത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത എ കെ ബാലന്റെ പരാമര്‍ശം ശുദ്ധവിവരക്കേടാണ്. ഇതു സാമാന്യ ബുദ്ധിയുളള ഒരാള്‍ പറയുന്ന കാര്യമല്ല. ഇതു ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമിന് കുറുക്കന്റെ പോളിസിയാണ്. അത് അവരുടെ രാഷ്ട്രീയ നയമാണ്. കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും തെറ്റിക്കാന്‍ അവര്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. ലീഗിനെ മുന്നണിയില്‍ നിന്നും അടര്‍ത്തിമാറ്റാനാണ് ശ്രമിക്കുന്നത്. മുസ്ലീം ലീഗ് ഒരിക്കലും യുഡിഎഫ് വിട്ടു പോകില്ല. സിപിഎം ഒരുക്കിയ കെണിയില്‍ മുസ്ലീം ലീഗ് വീഴില്ല. കോഴിക്കോട്ടെ സിപിഎം സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഉചിതമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

K Sudhakaran, Politics, Muslim League, Congress, Kannur, CPM, UCC, LDF, MV Govindan, Seminar, K Sudhakaran Slams MV Govindan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia