KSEB | പുതിയ വൈദ്യുതി കണക്ഷനെടുക്കുന്നുണ്ടോ? കേവലം 2 രേഖകള്‍ മാത്രം മതി; സുപ്രധാന വിവരം പങ്കിട്ട് കെഎസ്ഇബി

 


തിരുവനന്തപുരം: (www.kvartha.com) പുതിയ വൈദ്യുതി കണക്ഷനെടുക്കാന്‍ കേവലം രണ്ട് രേഖകള്‍ മാത്രം മതിയെന്ന് കെഎസ്ഇബി. സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബര്‍ രണ്ടിന് പുറത്തിറക്കിയ സുപ്രധാന ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക് പേജിലെ പോസ്റ്റിലൂടെ അറിയിച്ചു.
              
KSEB | പുതിയ വൈദ്യുതി കണക്ഷനെടുക്കുന്നുണ്ടോ? കേവലം 2 രേഖകള്‍ മാത്രം മതി; സുപ്രധാന വിവരം പങ്കിട്ട് കെഎസ്ഇബി

ആവശ്യമായ രേഖകള്‍:

1. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ
2. വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍:

ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് ഏജന്‍സി അല്ലെങ്കില്‍ പബ്ലിക് സെക്റ്റര്‍ യൂടിലിറ്റി നല്‍കുന്ന ഫോടോ പതിച്ച കാര്‍ഡ്, പാന്‍, ആധാര്‍, വിലേജില്‍ നിന്നോ മുന്‍സിപാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായതില്‍ നിന്നോ ലഭിക്കുന്ന ഫോടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്.


സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍

കോര്‍പറേഷന്‍ അല്ലെങ്കില്‍ മുനിസിപാലിറ്റി അല്ലെങ്കില്‍ പഞ്ചായതില്‍ നിന്നുള്ള ഉടമസ്ഥാവകാശ രേഖ അല്ലെങ്കില്‍ റവന്യൂ അധികാരി നല്‍കുന്ന ഉടമസ്ഥാവകാശ / കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ കെഎസ്ഇബി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പ് അല്ലെങ്കില്‍ ഭൂനികുതി അടച്ച രസീതിന്റെ പകര്‍പ്പ്. വാടകക്കാരനാണ് അപേക്ഷകന്‍ എങ്കില്‍ വാടകകരാറിന്റെ പകര്‍പ്പും മേല്‍പ്പറഞ്ഞ രേഖകളില്‍ എന്തെങ്കിലും ഒന്നും. കോര്‍പറേഷന്‍ അല്ലെങ്കില്‍ മുനിസിപാലിറ്റി അല്ലെങ്കില്‍ പഞ്ചായതില്‍ നിന്നുള്ള ഒക്യുപന്‍സി സര്‍ടിഫികറ്റും അംഗീകൃത രേഖയാണ്.

Keywords: KSEB, Electricity Connection, Malayalam News, Kerala News, Kerala State Electricity Board, Just two documents needed to get new electricity connection.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia