Expat Died | നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് ജിദ്ദയില്‍ മരിച്ചു

 


ജിദ്ദ: (www.kvartha.com) നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് മരിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മെല്‍ സ്വദേശിയായ ശാഹിദ് (34) ആണ് മരിച്ചത്. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  

ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനും ഖാലിദ് ബിന്‍ വലീദിലെ മക്കാനി ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു. മയ്യത്ത് മറവ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഭാര്യ മര്‍സീന മോള്‍, മകന്‍ ആറുമാസം പ്രായമുള്ള ഇവാന്‍ ആദം എന്നിവര്‍ സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്. പിതാവ് പരേതനായ അബ്ദുര്‍ റഹ്മാന്‍ കാറങ്ങാടന്‍. മാതാവ് ആഈശ ചെങ്ങോടന്‍.


Expat Died | നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് ജിദ്ദയില്‍ മരിച്ചു


Keywords:  News, Gulf, Gulf-News, Obituary, Khalid Bin Waleed, Obituary-News, Expatriate, Died, Jeddah, Malappuram Native, Family, Jeddah: Malappuram native died. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia