Gaganyaan | മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ 'ഗഗൻയാൻ' ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു; ഐഎസ്ആർഒയും നാവികസേനയും സംയുക്തമായി കടലിലെ വീണ്ടെടുക്കൽ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കി

 


ന്യൂഡെൽഹി: (www.kvartha.com) ഗഗൻയാൻ ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ലായി ഐഎസ്ആർഒയും ഇന്ത്യൻ നാവികസേനയും സംയുക്തമായി റിക്കവറി ട്രയൽ ഓപ്പറേഷനുകൾ വിജയകരമായി നടത്തി,. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളിൽ ഒരു പടി കൂടി മുന്നോട്ട് കുതിച്ചിരിക്കുകയാണ് ഇതിലൂടെ. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ജൂലൈ 20 ന് ഹാർബർ പരീക്ഷണങ്ങൾ ആരംഭിച്ചതോടെ മിഷന്റെ വീണ്ടെടുക്കൽ പരീക്ഷണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഇന്ത്യൻ നാവികസേനയും ഐഎസ്ആർഒയും ട്വീറ്റ് ചെയ്തു.
    
Gaganyaan | മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ 'ഗഗൻയാൻ' ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു; ഐഎസ്ആർഒയും നാവികസേനയും സംയുക്തമായി കടലിലെ വീണ്ടെടുക്കൽ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കി

വിശാഖപട്ടണം ഹാർബറിൽ ഹ്യൂമൻ സ്പേസ് മിഷൻ ക്രൂ മൊഡ്യൂൾ റിക്കവറി, ലിഫ്റ്റിംഗ് പരീക്ഷണങ്ങളാണ് പൂർത്തിയാക്കിയത്. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലിലാണ് ഐഎസ്ആർഒ ഈ പരീക്ഷണം നടത്തിയത്. 2025ഓടെ 400 കിലോമീറ്ററിന് മുകളിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 'മിഷൻ ഗഗൻയാന്റെ' ക്രൂ റിക്കവറി ടീമിന്റെ ആദ്യ ബാച്ചിന് കൊച്ചിയിലെ നാവികസേനയുടെ വാട്ടർ സർവൈവൽ ട്രെയിനിംഗ് ഫെസിലിറ്റിയിൽ (ഡബ്ല്യുഎസ്ടിഎഫ്) ഒന്നാം ഘട്ട പരീക്ഷണം നടത്തി.

മൂന്ന് ദിവസത്തെ ദൗത്യത്തിൽ ബഹിരാകാശത്ത് 400 കിലോമീറ്റർ ഉയരത്തിലേക്ക് അയക്കും. അതിനിടെ ക്രൂ മൊഡ്യൂൾ കടലിൽ വീഴും, അവിടെ നിന്ന് നാവികസേന അത് വേർതിരിച്ചെടുക്കും. പേടകം ബഹിരാകാശത്തേക്ക് അയക്കാനും സുരക്ഷിതമായി തിരിച്ചയക്കാനുമുള്ള കഴിവാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഗഗൻയാൻ-1, ഗഗൻയാൻ-2 എന്ന് പേരിട്ടിരിക്കുന്ന രണ്ട് പദ്ധതികൾ 2024-ലും പിന്നീട് 2025-ൽ എൽവിഎം3 റോക്കറ്റിൽ വിക്ഷേപിക്കും. വിജയകരമായി പൂർത്തിയാക്കിയാൽ, സോവിയറ്റ് യൂണിയൻ/റഷ്യ, അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം സ്വതന്ത്ര മനുഷ്യ ബഹിരാകാശ യാത്ര നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Keywords: Science, ISRO, Navy, Gaganyaan, Space, Mission, India, Visakhapatnam, ISRO, Navy conduct harbour recovery trials for Gaganyaan human spaceflight mission. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia