Court Verdict | 'ബലാത്സംഗ നിയമം ആയുധമാക്കി ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു'; അവരെ ജയിലിലടക്കണമെന്ന് ഹൈകോടതി

 


ഡെറാഡൂൺ: (www.kvartha.com) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 പ്രകാരം ബലാത്സംഗത്തിന് ശിക്ഷിക്കുന്ന നിയമം സ്ത്രീയും പുരുഷ പങ്കാളിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ ആയുധമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി. നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ജയിലിലടക്കണമെന്നും ഹൈകോടതി അഭിപ്രായപ്പെട്ടതായി അമർ ഉജാല റിപ്പോർട്ട് ചെയ്‌തു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് ശരദ് കുമാർ ശർമ ഈ നിരീക്ഷണം നടത്തിയത്.

Court Verdict | 'ബലാത്സംഗ നിയമം ആയുധമാക്കി ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു'; അവരെ ജയിലിലടക്കണമെന്ന് ഹൈകോടതി


ബലാത്സംഗത്തിന്റെ പേരിൽ ചില സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ജസ്റ്റിസ് ശരദ് കുമാർ ശർമ പറഞ്ഞു. അവർ തങ്ങളുടെ പുരുഷ സുഹൃത്തുക്കളുമായി ഹോട്ടലുകൾ മുതൽ ഹോട്ടലുകൾ വരെ പല സ്ഥലങ്ങളിലും പോകുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഈ നിയമം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ ജയിലിലടക്കണം. വിവാഹ വാഗ്ദാനം തെറ്റാണോ എന്ന ചോദ്യം അത്തരം വാഗ്ദാനത്തിന്റെ തുടക്കത്തിൽ തന്നെ പരിശോധിക്കേണ്ടതാണെന്നും പിന്നീടുള്ള ഘട്ടത്തിലല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി തന്റെ പുരുഷ സുഹൃത്ത് തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയി സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നായിരുന്നു യുവതിയുടെ പരാതി. ബന്ധം ആരംഭിച്ച് 15 വർഷത്തിന് ശേഷമാണ് യുവതിയുടെ ബലാത്സംഗ പരാതിയെന്ന് കോടതി നിരീക്ഷിച്ചു. കുറ്റാരോപിതനായ യുവാവ്, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന് ശേഷവും ബന്ധം തുടർന്നുവെന്ന് കോടതിയെ അറിയിച്ചു. അതിനാൽ, ഈ ബന്ധത്തിന് പരസ്‌പരം സമ്മതമില്ലെന്ന് പരാതിക്കാരിയായ യുവതിക്ക് അവകാശപ്പെടാനാകുമോയെന്ന് ബെഞ്ച് ചോദിച്ചു. സമ്മതത്തിന്റെ ഒരു ഘടകമുണ്ടെങ്കിൽ, ആ പ്രവൃത്തിയെ ബലാത്സംഗം എന്ന് വിളിക്കാനാവില്ലെന്നും അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി പറഞ്ഞു.

Keywords: Court, Verdict, High Court, IPC, Police, FIR, Judgment, Single Bench, Wedding, Petition, IPC 376 misused like a weapon by women: Uttarakhand High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia