OTT Platforms | ഇനി ഒ ടി ടിയിലും അശ്ലീലവും അക്രമാസക്തവുമായ രംഗങ്ങൾക്ക് കത്രിക വെക്കും! നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

 


ന്യൂഡെൽഹി: (www.kvartha.com) നെറ്റ്ഫ്ലിക്സ്, ഡിസ്നി, മറ്റ് സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയോട് അവരുടെ ഉള്ളടക്കം ഓൺലൈനിൽ കാണിക്കുന്നതിന് മുമ്പ് അശ്ലീല, അക്രമ രംഗങ്ങൾ നീക്കുന്നതിനായി സ്വതന്ത്രമായി അവലോകനം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിനിമകളിലെ അശ്ലീലവും അക്രമാസക്തവുമായ രംഗങ്ങൾ ഇല്ലാതാക്കാൻ സെൻസർ ബോർഡ് ഉള്ളതുപോലെ, ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ അത്തരം ഒരു സംവിധാനവും ഇല്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ സുപ്രധാന നീക്കം.

OTT Platforms | ഇനി ഒ ടി ടിയിലും അശ്ലീലവും അക്രമാസക്തവുമായ രംഗങ്ങൾക്ക് കത്രിക വെക്കും! നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

നെറ്റ്ഫ്ലിക്സ് മുതൽ ആമസോൺ പ്രൈം വീഡിയോ വരെ നിരവധി ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ ജനപ്രിയമാണ്. ഇവയിൽ ധാരാളം സിനിമകളും വെബ് സീരീസുകളും പുറത്തിറങ്ങുന്നുണ്ട്. പല സിനിമകളും വെബ് സീരീസുകളും അശ്ലീലവും അക്രമാസക്തവുമായ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണെന്നാണ് വിമർശനം. ജൂൺ 20-ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നടന്ന യോഗത്തിലാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. അതേസമയം സ്ട്രീമിംഗ് കമ്പനികൾ നിർദേശത്തെ എതിർത്തതായും തീരുമാനമൊന്നും എടുത്തില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

വിവരങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിനും ആമസോണിനും വൻ ജനപ്രീതിയുണ്ട്. മീഡിയ പാർട്‌ണേഴ്‌സ് ഏഷ്യയുടെ അഭിപ്രായത്തിൽ, 2027 ഓടെ ഈ മേഖല ഏഴ് ബില്യൺ ഡോളറിന്റെ വിപണിയായി മാറും. ഇപ്പോൾ ബോളിവുഡിലെ മുൻനിര താരങ്ങളും ഒടിടിയിൽ ചുവടുവെക്കുന്നു. പല സിനിമകളും ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യുന്നുണ്ട്.

Keywords: News, National, New Delhi, OTT Platforms, Entertainment, Netflix, Amazon Prime,   Indian govt asks OTT platforms to scrutinise content for obscenity, violence: report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia